Latest News

രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ..ബഥേലിൽ വീണ്ടുമൊരു പന്തക്കുസ്താനുഭവ ശുശ്രൂഷ.ഫാ.സോജി ഓലിക്കലിനൊപ്പം മാർ. സ്രാമ്പിക്കലും റെജി കൊട്ടാരവും

2017-06-09 02:24:53am |

ബർമിങ്ഹാം . പന്തക്കുസ്താ വാരത്തിലെ രണ്ടാംശനിയാഴ്ച്ച കൺവെൻഷനിൽ വീണ്ടുമൊരു പന്തക്കുസ്താനുഭവത്തിനായി ബഥേൽ ഒരുങ്ങി .ആയിരങ്ങളുടെ പ്രാർത്ഥനയാൽ നയിക്കപ്പെടുന്ന കൺവെൻഷൻ നാളെ രാവിലെ 8 ന് ആരംഭിക്കുമ്പോൾ , റവ.ഫാ. സോജി ഓലിക്കലിനൊപ്പം ഇത്തവണ അഭിഷേക ശുശ്രൂഷയുമായി വീണ്ടും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ , പ്രശസ്‌ത വചനപ്രഘോഷകനും കാലഘട്ടത്തിൻറെ ദൈവികോപകരണമായിക്കൊണ്ട് അടയാളങ്ങളും അത്‍ഭുതങ്ങളും സാധ്യമാക്കുവാൻ ദൈവം തെരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന വിടുതൽ ശുശ്രൂഷകനുമായ ബ്രദർ റെജി കൊട്ടാരം എന്നിവരും വചനവേദിയിലെത്തും .
  കൺവെൻഷനെപ്പറ്റിയുള്ള വീഡിയോ കാണാം
https://youtu.be/N_MYeJoPiIU
   
  അത്ഭുതങ്ങളും ,അടയാളങ്ങളും ,     ശക്തമായ വിടുതലും രോഗശാന്തിയും മനഃപരിവർത്തനവുമായി  ഈ ദൈവിക ശുശ്രൂഷയിൽ സംഭവിക്കുമ്പോൾ , അനേകം വ്യക്തികൾക്കും കുടുംബങ്ങൾക്കും അവ ആശ്വാസമാകുമ്പോൾ , അത് യൂറോപ്യൻ നവസുവിശേഷവത്ക്കരണപാതയിൽ  മുന്നോട്ടുള്ള ചുവടുവയ്പ്പിന് സഹായകമായിത്തീരുന്നു ..

അഞ്ചുവയസുമുതൽ  വിവിധ പ്രായക്കാരായ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകളും അനുബന്ധ ശുശ്രൂഷകളും  നടക്കുമ്പോൾ യഥാർത്ഥ ദൈവികസ്വാതന്ത്ര്യം പ്രതിപാദിക്കുന്ന പ്രത്യേക " ടീൻ റിവൈവൽ കൺവെൻഷൻ " ഇത്തവണ ടീനേജുകാർക്കായി നടക്കുന്നു .കുട്ടികൾക്കായി കിങ്‌ഡം റെവലേറ്റർ മാഗസിൻ സൗജന്യമായി കൺവെൻഷനിൽ വിതരണം ചെയ്യുന്നു.
image3.jpeg


രാവിലെ മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4നു ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും . ഏതൊരാൾക്കും മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരിക്കുവാനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും .ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ , ബുക്കുകൾ , പ്രാർത്ഥനാ ഉപകരണങ്ങൾ എന്നിവയടങ്ങിയ "എൽഷദായ്‌ " സെന്റർ  കൺവെൻഷനിൽ പ്രവർത്തിക്കുന്നതാണ് .

അഭിഷേക നിറവിനാൽ വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു.

സ്ഥലം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മ്മിംഗ്ഹാം
B70 7JW

കൂടുതല്‍ വിവരങ്ങള്‍ക്ക്:

 ഷാജി: 07878149670

അനീഷ്: 07760254700

കണ്‍വെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്:

ടോമി ചെമ്പോട്ടിക്കൽ: 07737935424.