Latest News

എഡിൻബറോയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ

2017-06-09 08:35:31am | സോണി പാമ്പക്കൽ

എഡിൻബർഗ്: എഡിൻബർഗ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ സ്വർഗീയ മദ്ധ്യസ്ഥനായ പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ തിരുന്നാൾ എഡിൻബർഗ് സെൻറ് ഗ്രിഗറി ദി ഗ്രേറ്റ് പള്ളിയിൽ വച്ച് 2017 ജൂൺ 16 ,17,18 തീയതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. നൊവേനയിലും തിരുകർമ്മങ്ങളിലും പങ്കെടുത്ത് വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി സ്വർഗ്ഗീയാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവം സ്വാഗതംചെയ്യുന്നു.
ആദ്യ ദിവസമായ ജൂൺ 16 വെള്ളിയാഴ്ച്ച 4 മണിക് കൊടിയേറ്റും തുടർന്ന് റവ.ഫാദർ പ്രിൻസ് മാത്യു OFM,Cap ൻറെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരിക്കുന്നതാണ്. രണ്ടാം ദിവസമായ ജൂൺ 17 ശനിയാഴ്ച്ച കുടുംബദിനമായി ആചരിക്കുന്നു. 2;30ന് റവ.ഫാദർ സെബാസ്സ്റ്റെയിൻ തുരുത്തിപ്പള്ളിൽ അർപ്പിക്കുന്നു വിശുദ്ധ ബലിയും തുടർന്ന് വൈകുന്നേരം 6 മണിക് ലിബെർട്ടൺ സ്കൂൾ ഹാളിൽ വച്ച് കലാസന്ധ്യയും സ്‌നേഹവിരുന്നും ഒരുക്കിയിരിക്കുന്നു. മുഖ്യ തിരുന്നാൾ ദിനമായ ജൂൺ 18 ഞായറാഴ്ച്ച 2:30ന് റവ.ഫാദർ മാർട്ടിൻ വാഴച്ചിറയുടെ കാർമികത്വത്തിൽ ആഘോഷമായാ തിരുന്നാൾ പാട്ടുകുർബാനയും, തിരുന്നാൾ സന്ദേശം റവ.ഫാദർ സിറിയക് പാലക്കുടി OFM,Cap നൽകുന്നതായിരിക്കും. തുടർന്ന് സ്കോട്ടിഷ് പൈപ്പ് ബാൻഡ്, ചെണ്ടമേളം എന്നിവയോടുകൂടി വിശ്വാസപ്രഘോക്ഷണ പ്രദിക്ഷണവും തുടർന്ന് നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക്: ഫാദർ സെബാസ്സ്റ്റെയിൻ തുരുത്തിപ്പള്ളിൽ (ചാപ്ലിൻ) 07854490369, ഷെറി ലൂക്കോസ് 07896190395(കൈക്കാരൻ), നോയൽ മാത്യു 07828583722(കൈക്കാരൻ).