Latest News

മാഞ്ചസ്റ്റർ ദുക്‌റാന തിരുന്നാളിന് കൊടിയേറാൻ ഇനി രണ്ടാഴ്ച്ച കൂടി: ജി.വേണുഗോപാൽ നയിക്കുന്ന ഗാനമേളയിലേക്കുള്ള പ്രവേശനം പാസുമൂലം

2017-06-12 02:50:36am | സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ മാർ തോമാശ്ളീഹായുടെ ദുക്റാന തിരുന്നാളിന് കൊടിയേറാൻ ഇനി രണ്ടാഴ്ച മാത്രം അവശേഷിക്കെ തിരുന്നാൾ വിജയത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നതായി വികാരി.റെവ.ഡോ.ലോനപ്പൻ അരങ്ങാശേരി അറിയിച്ചു.25 തിയതി ഞാറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.തുടർന്ന് ദിവസവും വൈകുന്നേരം 5 ന് ദിവ്യബലി,മധ്യസ്ഥ പ്രാർത്ഥന,ലദീഞ് എന്നിവ നടക്കും.ജൂലൈ മാസം ഒന്നാം തിയതി ശനിയാഴ്ചയാണ് പ്രധാന തിരുന്നാൾ.
ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബിഷപ്പ് മാർ.ജോസഫ് ശ്രാമ്പിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും,ലദീഞ്ഞും,നേർച്ച വിതരണവും,സ്‌നേഹവിരുന്നും നടക്കും.
 
ഇതേതുടർന്ന് വിഥിൻഷോ ഫോറം സെൻററിൽ മലയാളത്തിൻറെ പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും.ഐഡിയ സ്റ്റാർസിംഗർ ഡോ.വാണി ഉൾപ്പെടെ ഒട്ടേറെ ഗായകർ ശ്രുതിശുദ്ധ സംഗീതവുമായി ഒപ്പം ചേരുമ്പോൾ യുകെയിലെ പ്രമുഖ മ്യൂസിക് ബാൻഡായ റൈൻബോ രാഗാസ് ആണ് ലൈവ് ഓർക്കസ്ട്ര ഒരുക്കുന്നത്. പത്തിലേറെ സംഗീത ഉപകരണങ്ങളുമായി റൈൻബോ രാഗാസ് വിസ്മയ വിരുന്നൊരുക്കുമ്പോൾ   ഫോറം സെന്ററിൽ തടിച്ചുകൂടുന്ന കാണികൾക്ക് മികച്ച  വിരുന്നാകും എന്നതിൽ സംശയം ഇല്ല.
 
ഫോറം സെന്ററിലെ സീറ്റുകൾ പരിമിതമായതിനാലും ഒപ്പം സുരക്ഷയെയും മുൻനിർത്തി ഗാനമേളക്കുള്ള പ്രവേശനം പാസുകൾ മൂലം നിയന്ദ്രിക്കുമെന്ന് സംഘാടകർ അറിയിച്ചു.പാസുകൾ ആവശ്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണം.07877100344,07830524904, 07414842481,07988428996,07809295451. 
 
2015 ൽ കെജി മാർക്കോസും ,2016 ൽ ബിജു നാരായണനും  മാഞ്ചസ്റ്റർ തിരുനാളിൽ സംഗീത വിരുന്നൊരുക്കിയപ്പോൾ ഇക്കുറി മലയാളത്തിൻറെ പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാലിൻറെ മാസ്മരിക വിരുന്നിനായി  യുകെ മലയാളികൾ കാത്തിരിക്കുകയാണ്.
 
ജൂൺ മാസം 25 തിയതി ഞാറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് കൊടിയേറുക.പിനീട്‌ ഒരാഴ്ചക്കാലം മാഞ്ചസ്റ്റർ തിരുന്നാൾ ലഹരിയിൽ ആണ്.നാടിൻറെ നാനാഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ ഒത്തുചേരുന്ന യുകെ മലയാളികളുടെ ആത്മീയ ഉത്സവമാണ് മാഞ്ചസ്റ്റർ തിരുന്നാൾ.ജൂൺ മാസം 25 ന് വൈകേന്നേരം 5 ന് ഇടവക വികാരി റെവ.ഡോ.ലോനപ്പൻ അരങ്ങാശേരി യാണ് തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് നടത്തുക.തുടർന്ന് പ്രസിദേന്തി വാഴ്ചയും,മധ്യസ്‌ഥ പ്രാർത്ഥനയും,വിശുദ്ധ കുർബാനയും നടക്കും.ഇതേ തുടർന്ന് ഉത്പന്ന ലേലവും ഉണ്ടായിരിക്കും.
 
26 തീയതിയിലെ തിരുക്കർമങ്ങളിൽ ഫാ.തോമസ് തൈക്കൂട്ടത്തിലും,27 ന് ഫാ.നിക്കോളാസ് കേണ് ,28 ന് ഫാ.സജി മലയിൽപുത്തെൻപുര,29 ന് ഫാ.ജിനോ അരീക്കാട്ട്,30 ന് റെവ.ഡോ തോമസ് പറയടിയിൽ എന്നിവരും കാർമ്മികരാകും.
 
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ ഒന്നാംതീയതി രാവിലെ 10 ന് തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും.തിരുന്നാളിൽ മുഖ്യ കാർമ്മികനാകുവാൻ എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ പിതാവിനെയും,വൈദീക ശ്രേഷ്ടരെയും മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ സെൻറ് ആന്റണീസ് ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂർവ്വമായ പൊന്തിഫിക്കൽ കുർബാനക്ക് തുടക്കമാകും.യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ വൈദീകർ ദിവ്യബലിയിൽ സഹകാർമ്മികരാകും.
 
ദിവ്യബലിയെ തുടർന്ന് ഭക്തി നിർഭരമായ തിരുന്നാൾ പ്രദക്ഷിണം നടക്കും .പൊൻ -വെള്ളി കുരിശുകളുടെയും,മുത്തുക്കുടകളുടെയും,വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ തോമാസ്ലീഹായുടെയും,വിശുദ്ധ അൽഫോൻസയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് മാഞ്ചെസ്റ്ററിന്റെ വീഥികളെ ഭക്തി സാന്ദ്രമാക്കി  നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസ സമൂഹത്തിനു ആത്മ നിർവൃതിയാണ്.പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം സമാപന ആശീർവാദവും,പാച്ചോർ നേർച്ച വിതരണവും,സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
 
ഇതേ തുടർന്ന് ഫോറം സെന്ററിൽ മലയാളത്തിൻറെ പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാലും,ഐഡിയ സ്റ്റാർ സിങ്ങർ ഡോ.വാണിജയറാമും ചേർന്ന് നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും.
 
എല്ലാ വർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റർ തിരുന്നാൾ നടക്കുന്നത്.യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതും മാഞ്ചസ്റ്ററിൽ ആയിരുന്നു.അന്ന് മുതൽ രാജ്യത്തിൻറെ പല  ഭാഗങ്ങളിൽ നിന്നായി നാനാ ജാതി മതസ്ഥരായ ആയിരങ്ങൾ ഒത്തുചേരുന്ന യുകെമലയാളികളുടെ ആത്മീയ ഉത്സവമായി മാഞ്ചസ്റ്റർ തിരുന്നാൾ മാറുകയായിരുന്നു.
ഇടവ വികാരി റെവ.ഡോ.ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.
 
തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഇടവക വികാരി റെവ.ഡോ.ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
 
പള്ളിയുടെ വിലാസം 
 
St Anthony's Church, 
Dunkery Road,
Woodhouse Park,
Manchester. 
M22 0WR