Latest News

കുന്നശ്ശേരി പിതാവ് പ്രവാസികളുടെ അജപാലന കാര്യങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തി മാർ ജോസഫ് സ്രാമ്പിക്കൽ

2017-06-15 10:02:33pm |

പ്രെസ്റ്റൻ .കോട്ടയം അതിരൂപത മുൻ അധ്യക്ഷൻ അഭിവന്ദ്യ മാർ കുരിയാക്കോസ്  കുന്നശ്ശേരി പിതാവിന്റെ വിയോഗം  സീറോ മലബാർ സഭക്കും ,പ്രത്യേകിച്ച് ക്നാനായ സമുദായത്തിനും തീരാ നഷ്ടമാണെന്ന് ഗ്രെയിറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ  അനുശോചന സന്ദേശത്തിൽ അറിയിച്ചു.ക്നാനായ സമുദായത്തിന്റെ ഇന്നത്തെ വളർച്ചക്കും , കൂട്ടായ്മക്കും നിസ്തുല സംഭാവനകൾ നൽകിയ അഭിവന്ദ്യ പിതാവ്  കേരളത്തിന് വെളിയിലും , ഇന്ത്യക്കു വെളിയിലും ഉള്ള വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറിയ സഭാ മക്കളുടെ അജപാലന കാര്യങ്ങൾ ഏറെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത് .വിവിധ പ്രദേശങ്ങളിലേക്ക് വൈദികരെ അയക്കുവാനും , കൂട്ടായ്മകൾ ശക്തി പെടുത്തുവാനും ആദ്യ കാലങ്ങളിൽ  ഏറെ കാര്യങ്ങൾ ചെയ്യുവാൻ പിതാവിന് കഴിഞ്ഞു . സഭയുടെ തനിമയും , പാരമ്പര്യവും  , കെട്ടുറപ്പും സംരക്ഷിക്കുവാൻ  അഭിവന്ദ്യ പിതാവ് എന്നും ശ്രദ്ധ പുലർത്തിയിരുന്നു .ആതുര  ശുശ്രൂഷ രംഗത്തും , സാമൂഹ്യ ക്ഷേമ പ്രവർത്തനനങ്ങളിലും ,വിദ്യാഭ്യാസ മേഖലയിലും പിതാവ് നൽകിയ സംഭാവനകൾ നിസ്തുലങ്ങളാണ് . വിശ്രമ ജീവിതം നയിക്കുമ്പോഴും സഭയെയും സമുദായത്തെയും ഈ ആധുനിക കാലഘട്ടത്തിൽ കെട്ടുറപ്പോടെ കാത്തു പരിപാലിക്കുവാൻ വേണ്ടുന്ന നിർദേശങ്ങളും , ഉപദേശങ്ങളും  നൽകാൻ അഭിവന്ദ്യ പിതാവ് ശ്രദ്ധിച്ചിരുന്നു .കോട്ടയം  അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത എന്ന നിലയിൽ  രാഷ്ട്രീയ , സാമൂഹ്യ , സാംസ്‌കാരിക രംഗങ്ങളിൽ പിതാവ് നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും . പിതാവിന്റെ വിയോഗത്തിൽ വേദനിക്കുന്ന എല്ലാ സഭാമക്കളോടും ചേർന്ന് ഞാനും പങ്കുചേരുന്നു . നമുക്ക് പിതാവിന് വേണ്ടി പ്രാർഥിക്കാം