Latest News

ഷെഫീൽഡ് തിരുനാളിന് ഇന്നുതുടക്കം ..വി .തോമ്മാശ്ലീഹായുടെയും വി .അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷം 25 ന് സമാപിക്കും

2017-06-16 02:17:21am | ബാബു ജോസഫ്‌

ഷെഫീൽഡ്: യുകെ യിലെ മലയാളി തിരുനാൾ ആഘോഷങ്ങളിൽ പ്രസിദ്ധമായ  ഷെഫീൽഡിലെ , വി തോമ്മാശ്ലീഹായുടെയും വി . അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ , ഭക്തി നിർഭരമായ തിരുക്കർമങ്ങളോടെ ഇന്നുമുതൽ 16/6/17)പത്തു ദിവസം നടത്തപ്പെടുന്നു .ഇന്ന്  വെള്ളിയാഴ്ച്ച ഷെഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വി .അൽഫോൻസാമ്മയുടെ നൊവേനയോടും ആഘോഷമായ തിരുനാൾ കുർബാനയോടും കൂടി പത്തു ദിവസത്തെ ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. പ്രധാന തിരുനാൾ 25ന്  നടക്കും .

തിരുനാളിനോടനുബന്ധിച്ച് ജൂൺ 16 മുതൽ 25 വരെ എല്ലാ ദിവസവും വി .കുർബാനയും നൊവേനയും  തുടർന്ന് സ്‌നേഹവിരുന്നും സെന്റ് പാട്രിക് പള്ളിയിൽ നടക്കും. ഷെഫീൽഡിൽ സീറോ മലബാർ മലയാളം വി .കുർബാനയും കുട്ടികൾക്ക് വേദപാഠവും ആരംഭിച്ചിട്ട് 2017 ൽ പത്തുവർഷം പൂർത്തിയാകും. വിവിധ വൈദികർ തിരുനാൾ ദിവസങ്ങളിൽ വിശുദ്ധ കുർബാനയിലും നൊവേനയിലും കാർമ്മികരാകും . 24 ന് വൈകിട്ട് തിരുനാൾ കുർബാനയും നൊവേന സമാപനവും പച്ചോർ നേർച്ചയും നടക്കും.

 25 ന് വൈകിട്ട് ആഘോഷമായ തിരുനാൾ കുർബാനയ്ക്കു റവ .ഫാ .ജിൻസൺ മുട്ടത്തുകുന്നേൽ മുഖ്യ കാർമ്മികത്വം വഹിക്കും . ഫാ .സന്തോഷ് വാഴപ്പള്ളി തിരുനാൾ സന്ദേശം നൽകും . ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം , ബാന്റുമേളം, കരിമരുന്ന് , മാജിക് ഷോ , ഗാനമേള എന്നിവയുണ്ടായിരിക്കും . തുടർന്ന് ഷെഫീൽഡിലെ നൂതന മലയാളി സംരംഭം  നീലഗിരി റസ്റ്റോറന്റ് ഒരുക്കുന്ന സ്നേഹവിരുന്നോടുകൂടി പത്തു ദിവസത്തെ ആഘോഷ പരിപാടികൾ സമാപിക്കും .

തിരുനാളിനോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും നേർച്ച കാഴ്ചകൾ അർപ്പിക്കുന്നതിനുമെ ,കഴുന്ന് എടുക്കുന്നതിനും അടിമവയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുവാൻ ചാപ്ലയിൻ റവ.ഫാ. മാത്യു മുളയോലിലും ഇടവകാ സമൂഹവും എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
> ബിജു മാത്യു 07828 283353.
> ദേവാലയത്തിന്റെ അഡ്രസ്സ്
> ST.PATRICK CATHOLIC CHURCH
> 851 BARNSLEY ROAD
> SHEFFIELD
> S5 0QF