മതബോധന അധ്യാപകർക്കായുള്ള ഏക ദിന സെമിനാർ മാർച്ച് 11ന്

2017-03-11 03:45:41am |

സന്ദർലാൻഡ് ∙ ഹെക്‌സാം ആൻഡ് ന്യൂ കാസിൽ രൂപത സിറോ മലബാർ കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ രൂപതയിലെ മൂന്ന് മാസ്സ് സെന്ററുകളിൽ നിന്നുള്ള മതാധ്യാപകർക്കു വേണ്ടിയുള്ള ഏക ദിന സെമിനാർ മാർച്ച് 11 ശനിയാഴ്ച സന്ദർ ലാൻഡ് സെന്റ്. ജോസഫ്‌സ് ചർച് പാരിഷ് ഹാളിൽ വെച്ച് നടക്കും. മിഡിൽസ്ബെറോ സിറോ മലബാർ ചാപ്ലയിൻ ഫാ. ആന്റണി ചുണ്ടെലിക്കാട്ട നേതൃത്വം നൽകും. രാവിലെ പത്തു മണിക്ക് തുടങ്ങുന്ന ക്ലാസ്സുകൾ വൈകുന്നേരം നാല് മണിക്ക് അവസാനിക്കും.

ആധുനിക കാലത്തിനനുസരിച്ചുള്ള മതാധ്യാപനത്തിന്റെ അനന്ത സാധ്യതകളെ കുറിച്ച് അറിയാനും പഠിക്കാനുമുള്ള അവസരം ഒരുക്കുന്ന സെമിനാറിലേക്ക് രൂപത സിറോ മലബാർ ചാപ്ലയിൻ ഫാ. സജി തോട്ടത്തിൽ സ്വാഗതം ചെയ്യുന്നു. സെമിനാർ വേദി : സെന്റ്. ജോസഫ്‌സ് ചർച്, സന്ദർലാൻഡ് : SR4 6HP