Latest News

റെക്സം രൂപതയിൽ ഭാരത അപ്പസ്തോലൻ വിശുദ്ധ തോമാശ്ളീഹായുടെ തിരുന്നാൾ ഭക്തി സാദരം ആഹോഷിച്ചു

2017-07-06 02:02:53am | ബെന്നി തോമസ്‌
 റെക്സം  രൂപതാ കേരളാ , ഇംഗ്ലീഷ് കമ്യുനിട്ടി സംയുക്തമായി  സേക്രട്ട് ഹേർട്  ചർച് ഹവാർഡനിൽ ഭാരത അപ്പസ്തോലൻ  വിശുദ്ധ തോമാശ്ലീഹായുട   ദുക്റാന  തിരുന്നാൾ സമുചിതമായി ആഹോഷിച്ചു .  ജൂലൈ മൂന്നാം  തിയതി  തിങ്കളാഴ്ച  വൈകിട്ടു   4.30 നു  ജെപമാല പ്രാർഥന,തുടർന്ന് 5 - മണിക്ക്   ആഹോഷമായ ദിവ്യ ബലി .ആഹോഷമായ സമൂഹബലിയിൽ   റെക്സം  രൂപതാ കോർഡിനേറ്റർ  ഫാദർ റോയ് കോട്ടക്കുപുറം , ഫാദർ എബ്രഹാം സി .എം .ഐ  തുടങ്ങിയവർ  കാർമ്മികരായി  പങ്കുചേരുന്നു .പരിശുദ്ധ കുർബാന മദ്ധ്യേ  റെക്സം രൂപതാ ബിഷപ്പ് മാർ പീറ്റർ ബ്രിഗനൽ സുവിശേഷ സന്ദേശം നൽകി .റെക്സം രൂപതയിലുള്ള കേരളാ കമ്മ്യൂണിറ്റി  എല്ലാവർഷവും ഭാരത മന്ധ്യസ്ഥന്റെ തിരുന്നാൾ ഭക്തി സാന്ദ്രം കൊണ്ടാടുന്നതിതിൽ ഏവർക്കും പ്രാർത്ഥനാ ആശംസകളാൽ നന്ദി രേഹപ്പെടുത്തി .വരും വർഷങ്ങളിലും കേരളത്തനിമയോടെ നമ്മുടെ മന്ധ്യസ്ഥന്റെ വിശുവാസ പ്രഹോഷണത്തിൽ പങ്കുചേരാൻ ഒപ്പം ഉണ്ടാകുമെന്നു പിതാവ് അറിയിച്ചു .
 
 വിശുദ്ധബലിയെ തുടർന്ന് ആഹോഷമായ  ലതീഞ്ഞ്‌,   വിശുദ്ധ തോമാശ്ലീഹായുട തിരുരൂപം വഹിച്  മുത്തുക്കുട ഏന്തിയ   ഭക്തി സാദ്രമായ  പ്രദിഷണം, സമാപന പ്രാർത്ഥനകൾ ,പാച്ചോർ നേർച്ച വിതരണം, തുടർന്ന് ചെസ്റ്ററിൽ നിന്നുള്ള അജിയുടേയും കുടുംബത്തിന്റെയും  സ്നേഹോപഹാരമായി  കേരളാ  ഭക്ഷണവും  തിരുന്നാളിന്  കൂടുതൽ ആസ്വാദ്യ തരമാക്കി. വിശുദ്ധ തോമാശ്ളീഹായുടെ  തിരുനാളിൽ പങ്കുചേർന്നു അനുഗ്രഹം പ്രാപിക്കാൻ റെക്സം രൂപതയുടെ അയൽ പ്രദേശങ്ങളായ  ചെസ്റ്റർ ,ലിവർപൂൾ , എല്സമീർ പോർട്ട് , കോൾവിൻബെ, ഫ്ലിൻറ്,റൂദിൻ, ക്രൂ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിശുവാസികൾ എത്തിച്ചേർന്നിരുന്നു .തിരുനാളിൽ പങ്കുകൊണ്ട ഏല്ലാവർക്കും രൂപതാ കോർഡിനേറ്റർ ഫാദർ റോയ് കോട്ടക്കുപുറം നന്ദി അറിയിച്ചു .
 
ഭാരതത്തിൽ എത്തി ക്രിസ്തു ദേവൻറെ സുവിശേഷം  പ്രഹോഷിച്  ഭാരതീയരെ  ക്രിസ്തീയ വിശ്വാസത്തിലേക്ക് കൈപിടിച്ചു നടത്തിയ വിശുദ്ധ തോമാശ്ലീഹായുട അനുഗ്രഹം പ്രാപിക്കുന്നതിനും ഭാരത ക്രൈസ്തവരായ  നമ്മുട വിശ്വാസം  ഊട്ടിഉറപ്പിക്കുവാനും ക്രിസ്തീയ ചയ്തന്യം  ഉൾക്കൊണ്ട്‌ ദൈവ പരിപാലനക്ക് നന്ദി അർപ്പിക്കുവാനും  നേർച്ച കാഴ്ചകളിൽ പങ്കുകൊണ്ട് ഈ ദിവസം അനുഗ്രഹദായമാക്കുന്നതിലേക്ക് റെക്സം രൂപതയിലും സമീപ പ്രദേശത്തുമുള്ള  എല്ലാ വിശ്വാസികളെയും   വിശുദ്ധ തോമാശ്ലീഹായുട തിരുന്നാളിൽ പങ്കെടുക്കാൻ  പ്രാർഥനാ പൂർവം ഷെണിച്ചുകൊള്ളുന്നു .രൂപതയിലെ കുട്ടികൾക്ക്   കുർബാന മദ്ധ്യേ  കാഴ്ച  സമർപ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് അതിനായി കുട്ടികൾ കാഴ്ച സമർപ്പണ സാധനങ്ങൾ കൊണ്ടുവരേണ്ടതാണ് എന്ന് ഓർമിപ്പിക്കുന്നു .