Latest News

ക്നാനായക്കാർക്ക് അഭിമാന മുഹൂർത്തം ; സെന്റ് മൈക്കിൾ ചാപ്പൽ വെഞ്ചരിപ്പ്

2017-07-07 02:06:15am | സക്കറിയ പുത്തൻകളം ജോസ്

ബർമിങ്ങാം ∙ യുകെയിലെ ക്നാനായ കത്തോലിക്കർക്ക് അഭിമാനമുഹൂർത്തം. സ്വന്തമായി ഒരു ദേവാലയം വേണമെന്നുള്ള ആഗ്രഹ സാക്ഷാത്ക്കാരം. സെന്റ് മൈക്കിൾസ് ചാപ്പലിന്റെ വെഞ്ചരിപ്പു കർമ്മം ഇന്നു വൈകിട്ട് ആറരയ്ക്ക് നടക്കും.

കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി സെന്റ് മൈക്കിൾ ചാപ്പൽ വെഞ്ചരിക്കുമ്പോൾ വികാർ ജനറാൾ ഫാ. സജി മലയിൽ പുത്തൻപുര, ഫാ. സജി തോട്ടം, ഫാ. മാത്യു കട്ടിയാങ്കെൽ, ഫാ. ഫിലിപ്പ് കുഴിപ്പറമ്പിൽ, ഫാ. ജസ്റ്റിൻ കാരയ്ക്കാട്ട്, ഫാ. ഏബ്രഹാം പറമ്പേട്ട് എന്നിവർ സന്നിഹിതരായിരിക്കും. ബർമിങ്ങാം യൂണിറ്റിന്റെ നേതൃത്വത്തിൽ വിശിഷ്ടാതിഥികൾക്ക് സ്വീകരണം നൽകും. വെഞ്ചരിപ്പിനുശേഷം  സ്നേഹ വിരുന്ന് ഉണ്ടായിരിക്കും.

വിലാസം :

UK KCA Community Centre

Woodcross Lane

WV14 9BW