Latest News

മലങ്കര ഓർത്തഡോക്സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത് ഫാമിലി കോൺഫറൻസ് ഓഗസ്റ്റ് 23 ന്

2017-07-07 02:07:17am | ജോർജ് മാത്യു

ലണ്ടൻ∙ മലങ്കര ഓർത്തഡോക്സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത് കോൺഫറൻസ് (ഇമ്മാനുവൽ നഗർ) ഓഗസ്റ്റ് 23 ന് ആരംഭിച്ച് 27 ന് സമാപിക്കും. ഫാമിലി കോൺഫറൻസ് (മാർ മക്കാറിയോസ് നഗർ) ഓഗസ്റ്റ് 25 ന് തുടങ്ങി 27 ന് സമാപിക്കും. കുട്ടികൾക്ക് വേണ്ടിയുള്ള കോൺഫറൻസ് ഓഗസ്റ്റ് 26, 27 തീയതികളിൽ (ഹോളി ഇന്നസെന്റ് നഗർ) നടക്കും. ഓഗസ്റ്റ് 25 ന് നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ ഔപചാരികമായ ഉദ്ഘാടന സമ്മേളനത്തിൽ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിക്കും.

കോട്ടയം വൈദീക സെമിനാരി പ്രൊഫസറും, എക്യൂമെനിക്കൽ പ്രസ്ഥാനത്തിന്റെ അമരക്കാരനും ഡൽഹി ഭദ്രാസനാധിപനുമായ ഡോ. യൂഹാനോൻ മാർ ഡിമിത്രിയോസ് മുഖ്യ പ്രഭാഷണം നടത്തും.

family-conference 1

The Royal Highway  – ഞങ്ങൾ രാജപാതയിൽ കൂടിതന്നെ നടക്കും (സംഖ്യാപുസ്തകം 20:17) എന്നതാണ് കോൺഫറൻസിന്റെ പ്രധാന ചിന്താവിഷയം.

ആധുനിക കാലത്തെ ഓർത്തഡോക്സ് വിശ്വാസ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. സുജിത് തോമസ്(നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം) ഫാ. സഖറിയാ നൈനാൻ (കോട്ടയം ഭദ്രാസനം എന്നിവർ ക്ലാസുകൾ നയിക്കും. ഭദ്രാസനത്തിലെ ഓർത്തഡോക്സ് വിശ്വാസികളുടെ ആധ്യാത്മികവും സാംസ്കാരികവും സാമൂഹ്യവുമായ വളർച്ചയ്ക്കു വേണ്ടിയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. സ്റ്റഡി ക്ലാസുകളും ഗ്രൂപ്പ് ചർച്ചകളും ഡിബേറ്റുകളും ധ്യാനവും വിവിധ കലാപരിപാടികളും കോൺഫറൻസിനെ ആകർഷകമാക്കുന്നു. ആധ്യാത്മിക ജീവിതത്തിലെ അനർഘനിമിഷങ്ങ ളാണ് കോൺഫറൻസിൽ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്നതെന്നും അതിനാൽ ഈയവസരം എല്ലാ വിശ്വാസികളും പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

family-conference 3

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. വർഗീസ് ജോൺ (ജനറൽ കൺവീനർ): 079 0806 4000

ഡോ. ദീലിപ് ജേക്കബ് (കൺവീനർ): 078 8831 9122

റോയിസി രാജു :077 3091 2197

മേരി വിൽസൻ :079 5747 9552

കോൺഫറൻസ് നടക്കുന്ന വേദിയുടെ വിലാസം:

Queen Etheelburga's

Thorpe Under wood

York. 

Yo26 9SS