Latest News

ലണ്ടന്‍ ക്‌നാനായ ചാപ്ലയന്‍സിയുടെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച; ഉദ്ഘാടനം മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിക്കും

2017-07-08 02:42:11am | സാജന്‍ പടിക്കമാലില്‍

ലണ്ടന്‍: ക്‌നാനായ സമുദായത്തിന് യു.കെ.യില്‍  അനുവദിച്ച ലണ്ടന്‍-കെന്റ്   ചാപ്ലയിന്‍സിയുടെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച നടക്കും.  ഞായറാഴ്ച വൈകുന്നേരം 5.15 ന് കെന്റിലെ ഗില്ലിഹാം ചര്‍ച്ചില്‍. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലിനെ സ്വീകരിച്ച് ആനയിക്കും. പിതാവിന്റെ  മുഖ്യ കാര്‍മികത്വത്തില്‍ തുടര്‍ന്ന് കൃതഞ്ജതാ ബലി.  ഫാ. സജിമലയില്‍ പുത്തന്‍പുരയില്‍, ഫാ. മാത്യൂ കട്ടിയാങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍   ചാപ്ലയന്‍സിയുടെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിക്കും. ഫാ.സജി മലയില്‍പുത്തന്‍പുരയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടുക്കക്കുഴി ആശംസാ പ്രസംഗം നടത്തും. ലണ്ടന്‍ ക്‌നാനായ ചാപ്ലയിന്‍ ഫാ. മാത്യു കട്ടിയാങ്കല്‍ സ്വാഗതവും മാത്യു പുളിക്കത്തൊട്ടിയില്‍ നന്ദിയും പറയും. യു.കെ.കെ.സി.എ യുടെ ഏഴാമത് സമ്മേളനം നടന്ന കെന്റിലെ ഗില്ലിഹാമിലാണ് ചാപ്ലയന്‍സിക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്നത് എന്നത് പ്രത്യേകതയാണ്.

യു.കെ.യിലെ ആയിരക്കണക്കിന് ക്‌നാനായക്കാള്‍     2008 ല്‍ സമ്മേളിച്ച മണ്ണില്‍ വീണ്ടും ക്‌നാനായക്കാര്‍ ഞായറാഴ്ച സമ്മേളിക്കുന്നത് ചരിത്ര നേട്ടവുമായാണ്. ക്‌നാനായസമുദായത്തിന്റെ ചരിത്രത്തില്‍ ഇതോടെ ലണ്ടന്‍ മഹാനഗരവും സ്ഥാനം പിടിക്കും. രണ്ട് വര്‍ഷം മുമ്പ് മാഞ്ചസ്റ്ററില്‍ തുട്ക്കം കുറിച്ച ആദ്യ ചാപ്ലയന്‍സിയുടെ അനിവാര്യമായ വളര്‍ച്ചയാണ് ലണ്ടനിലെ ചാപ്ലയന്‍സി. ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയില്‍ ഇതൊരു നിര്‍ണായക വഴിത്തിരിവാകും.

വെസ്റ്റ് മിന്‍സ്റ്റര്‍, സൗത്ത് വാര്‍ക്ക് അതിരൂപതകളുടെയും, ബ്രന്റ വുഡ് രൂപതയുടെയും   കീഴില്‍ വരുന്ന പ്രദേശങ്ങളിലുള്ള ക്‌നാനായ സമുദായങ്ങള്‍ക്ക് വേണ്ടിയാണ് ലണ്ടന്‍ ആസ്ഥാനമായി പുതിയ ചാപ്ലയിന്‍സി.യു.കെ.യിലെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ അംഗീകാരത്തോടെയാണ് ലണ്ടനില്‍ ക്‌നാനായ ചാപ്‌ളയിന്‍സി അനുവദിച്ചത്. 

ചാപ്ലയന്‍സി ഉദ്ഘാടനം നടക്കുന്ന പള്ളിയുടെ വിലാസം.

 Our Lady of Gillingham Church, 2A Ingram Road, Gillingham, ME7 1YL