Latest News

യുകെയിലെ ക്‌നാനായ സമൂഹത്തിന് ഇത് അഭിമാനത്തിന്റെ നിമിഷം! യുകെയിലെ പ്രഥമ ക്നാനായ ചാപ്പൽ സെന്റ് മൈക്കിൾ ചാപ്പൽ വെഞ്ചരിച്ചു (ചിത്രങ്ങള്‍ കാണാം)

2017-07-08 02:55:23am |

ബർമിങ്ങാം ∙ യുകെയിലെ പ്രഥമ ക്നാനായ ചാപ്പൽ ഇന്നലെ ഭക്തിസാന്ദ്രമായ തിരുകർമ്മങ്ങളോടെ കോട്ടയം അതിരൂപതാ സഹായ മെത്രാൻ  മാർ ജോസഫ് പണ്ടാരശ്ശേരി വെഞ്ചിരിച്ചു. ഫാ. സജി മലയിൽ പുത്തൻപുര, ഫാ. മാത്യു കട്ടിയാങ്കെൽ എന്നിവർ സന്നിഹിതരായിരുന്നു. വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള പ്രഥമ ക്നാനായ ചാപ്പൽ ഇന്നലെ വൈകുന്നേരം ആറരയ്ക്കാണ് വെഞ്ചരിച്ചത്. വിശുദ്ധ കുർബാനയ്ക്കുശേഷം ദിവ്യകാരുണ്യാശീർവാദവും നടന്നു.

ചാപ്പൽ നിർമ്മാണം ഏറ്റെടുത്ത സുനിൽ ട്രിനിറ്റി ഇന്റീരിയറിലിന് മാർ ജോസഫ് പണ്ടാരശ്ശേരി അനുമോദന ഫലകം നൽകി. ബർമിങ്ങ്ഹാം യൂണിറ്റ് പ്രസിഡന്റ് ജെസിൻ, സെക്രട്ടറി അഭിലാഷ്, ട്രഷറർ അഭിലാഷ്, യുകെ കെസിഎ പ്രസിഡന്റ് ബിജു മടക്കാക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബുതോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകുളം, ജോട്രഷറർ ഫിനിൽ കളത്തികോട്ട്, അഡ് വൈസർ ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവർ സന്നിഹിതരായിരുന്നു.