Latest News

ബ്രോംലിയിൽ സംയുക്ത തിരുന്നാൾ തിരുന്നാൾ ജൂലൈ 15 നു ശനിയാഴ്ച്ച; മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നേതൃത്വം നൽകും.

2017-07-13 02:30:56am | അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടൻ: ബ്രോംലി സിറോ മലബാർ മാസ്സ് സെന്ററിൽ ഭാരത അപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹായുടെയും  വിശുദ്ധരായ അൽഫോൻസാമ്മ,ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ ,എവുപ്രാസ്യമ്മ എന്നിവരുടെയും  സംയുക്ത തിരുന്നാൾ ജൂലൈ 15 ശനിയാഴ്ച്ച ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ബ്രോംലി സെയിന്റ് ജോസഫ് കാത്തലിക് ചർച്ചിൽ വെച്ച് ശനിയാഴ്ച രാവിലെ 11 മണിക്ക് അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന് ഉജ്ജ്വല സ്വീകരണം അരുളുകയും തുടർന്ന് കൊടിയേറ്റോടുകൂടി തിരുന്നാളിന് ഔദ്യോഗികമായ തുടക്കവുമാകും.
 
പ്രസുദേന്തി വാഴ്ച്ചക്കു ശേഷം ആഘോഷമായ തിരുന്നാൾ സമൂഹ കുർബ്ബാനയും തുടർന്ന് ലദീഞ്ഞും,
പ്രത്യേകം തയ്യാറാക്കിയ തിരുന്നാൾ പന്തലിലേക്ക് പ്രദക്ഷിണവും നടക്കും.തിരുക്കർമ്മങ്ങൾക്കു സ്രാമ്പിക്കൽ പിതാവ് മുഖ്യ കാർമ്മികത്വം വഹിക്കും. മാത്യു കറ്റിയാങ്കൽ അച്ചനും (ക്‌നാനായ ചാപ്ലിൻ, ലണ്ടൻ), സാജു മുല്ലശ്ശേരി അച്ചനും (SDB) സഹകാർമ്മികത്വം വഹിക്കുന്നതാണ്.പ്രദക്ഷിണത്തിനു ശേഷം പള്ളി ഹാളിൽ സ്‌നേഹവിരുന്നും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
 
തിരുന്നാൾ ശുശ്രുഷകൾക്കു ശേഷം ബ്രോംലിയിലെ യുവജനങ്ങൾ ഒരുക്കുന്ന  വൈവിദ്ധ്യങ്ങളായ കലാപരിപാടികളും അരങ്ങേറും.തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
 
തിരുനാളിൽ പങ്കെടുത്ത്‌ വിശുദ്ധരുടെ മാദ്ധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ വിശ്വാസികളെയും ബ്രോംലി സെന്റ് ജോസഫ് ദേവാലയത്തിലേക്ക് ചാപ്ലിൻ സാജു പിണക്കാട്ട് അച്ചനും(കപ്പൂച്ചിൻ) പാരീഷ് കമ്മിറ്റിയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. 
 
പള്ളിയോടു ചേർന്നുള്ള അപ്പർ പാർക്ക് റോഡിലും,ഹോംഫീൽഡ് റോഡിലും സൗജന്യമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
 
കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റീസ്: സജി-07548865522 , ബിന്ദു-07913596897.