Latest News

ബ്രിസ്റ്റോള്‍ STSMCC യുടെ ദുക്‌റാന തിരുനാളും സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും മാര്‍ ജോസഫ് ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ സാനിധ്യത്തില്‍

2017-07-14 08:59:28am | സിസ്റ്റര്‍. ലീന മേരി

യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ആണ്ട് തോറും ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ഈ വര്‍ഷവും അത്യന്തം ഭക്തിനിര്‍ഭരമായി ജൂലൈ 14 ,15 ,16 തീയതികളില്‍ ആഘോഷിക്കുന്നു.
ജൂലൈ 14 ന് ആറരക്ക് ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് കൊടി കേറ്റും, രൂപം വെഞ്ചെരിപ്പും നൊവേനയും STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST യുടെ നേതൃത്വത്തില്‍ നടത്തപ്പെടും. ആഘോഷമായ ദിവ്യബലിക്ക് ഫാ. സിറില്‍ ഇടമന മുഖ്യകാര്‍മ്മികത്വം വഹിക്കും.

മുഖ്യ തിരുനാള്‍ ദിനമായ ജൂലൈ 15 ന് ശനിയാഴ്ച ഉച്ച കഴിഞ്ഞു 1.15 ന് ഫില്‍ട്ടന്‍ സെന്റ്. തെരേസാസ് ചര്‍ച്ചില്‍ റവ. ഫാ. ജോയി വയലില്‍ നയിക്കുന്ന നൊവേനയും റവ. ഫാ. ബിജു ചിട്ടുപറമ്പന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയില്‍ റവ. ഫാ. ജിമ്മി പുളിയ്ക്കക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കും. റവ. ഫാ. ബെന്നി മരങ്ങോലില്‍ MSFS , റവ. ഫാ. ജോസ് പൂവനിക്കുന്നേല്‍ CSSR , റവ. ഫാ. സിറില്‍ ഇടമന എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഭക്തിസാന്ദ്രമായ ലദീഞ്ഞും വി. തോമാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചു മുത്തുക്കുട ഏന്തിയുള്ള പ്രദക്ഷിണവും ഉണ്ടാകും.

വൈകുന്നേരം 4 മണിക്ക് 1 മുതല്‍ 10 വരെ 390 ഓളം കുട്ടികള്‍ വിശ്വാസ പരിശീലനം നേടുന്ന യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്‌കൂളില്‍ ഒന്നായ സെന്റ്. തോമസ് സീറോ മലബാര്‍ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഫില്‍ട്ടന്‍ സെന്റ്. തെരേസാസ് ഹാളില്‍ അരങ്ങേറും. ഈ വര്‍ഷം സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അഭിവന്ദ്യ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് മുഖ്യാതിഥിയായിരിക്കും. കലാപരിപാടികള്‍ക്ക് ശേഷം സ്‌നേഹവിരുന്നുണ്ടാകും.

ജൂലൈ 16 , ഉച്ച തിരിഞ്ഞു 2 മണിക്ക് ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ റവ. ഫാ. ജോയി വയലിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷിക്കുന്ന സുറിയാനി കുര്‍ബാന, മൂന്നാം ദിവസത്തെ ആഘോഷപരിപാടികള്‍ക്ക് കൊഴുപ്പേകും. വിശുദ്ധരുടെ തിരുസ്വരൂപം വണങ്ങുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. അന്നേദിവസം പാച്ചോര്‍ നേര്‍ച്ചയും സജ്ജമാക്കിയിട്ടുണ്ട്വിശുദ്ധ തോമാശ്ലീഹായുടെ ധീര പ്രേഷിത ചൈതന്യത്തില്‍ പങ്കാളികളാകുവാനും, നമ്മുടെ അമൂല്യമായ വിശ്വാസ പാരമ്പര്യം കൃതജ്ഞതാപൂര്‍വ്വം പ്രഘോഷിക്കുവാനും ദൈവമക്കളുടെ സ്‌നേഹകൂട്ടായ്മയില്‍ സന്തോഷത്തോടെ പങ്ക് ചേരുവാനും സീറോ മലബാര്‍ വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ ലിജോ പടയാറ്റില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു, കമ്മിറ്റിയംഗങ്ങള്‍ എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.