Latest News

കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം ശനിയാഴ്ച ഹിന്ദു മന്ദിറില്‍

2017-07-22 01:39:29am |

കെന്റ് ഹിന്ദുസമാജത്തിന്‍റെ രാമായണമാസാചരണം ഈ മാസം 22 -)o തീയതി ശനിയാഴ്ച (കൊല്ലവര്‍ഷം 1192, കര്‍ക്കിടകമാസം - 6), Medway ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. തിരി മുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടകസന്ധ്യകളില്‍, നിലവിളക്കിനു മുന്നിലിരുന്നു മുത്തശിക്കൊപ്പം രാമായണപാരായണം ചെയ്ത നാളുകള്‍ മലയാളിക്ക് മറക്കാനാവില്ലല്ലോ.  തദവസരത്തില്‍ ഈ മാസത്തെ കുടുംബസംഗമവും ഭജനയും മന്ദിറില്‍ വച്ചുതന്നെ നടത്തപെടുന്നു. കാര്യപരിപാടികള്‍ കൃത്യം ആറു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

E-Mail: kenthindusamajam@gmail.com

Website: kenthindusamajam.org

Facebook: www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07906 130390 / 07753 188671 / 07478 728555