Latest News

പ്രെസ്റ്റൻ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 28 ന്

2017-07-23 09:05:03am |

 

പ്രെസ്റ്റൻ . പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ അല്ഫോണ്സാമ്മയുട തിരുനാൾ ഈ മാസം ഇരുപത്തി എട്ടാം തീയതി ഭക്ത്യാഢംബര പൂർവം ആഘോഷിക്കുമെന്നു കത്തീഡ്രൽ വികാരി കൂടിയായ വികാരി ജെനെറൽ റെവ . ഡോ . മാത്യു ചൂരപൊയ്കയിൽ അറിയിച്ചു , വൈകുന്നേരം ആറുമണിക്ക് രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന തുടർന്ന് , നൊവേന , ലദീഞ്ഞു , തിരുനാൾ പ്രദക്ഷിണം എന്നിവയും നടക്കും , രൂപത പ്രഖ്യാപനത്തിന്റെ വാർഷിക ദിനം കൂടിയായ അൽഫോൻസാ തിരുനാളിൽ പങ്കെടുത്തു അനുഗ്രഹമാണ് പ്രാപിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി അറിയിച്ചു .