Latest News

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 7ന്

2017-07-28 11:34:15am | സിസ്റ്റര്‍. ഗ്രെയ്സ് മേരി

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ ഏഴിന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ വച്ച് നടത്തപ്പെടും. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ രൂപം കൊണ്ടതിന് ശേഷം ആദ്യമായി നടത്തുന്ന കലോത്സവമാണിത്.ഇതില്‍ വിജയികളാകുന്നവരെയാണ് നവംബര്‍ നാലിന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.

ഗ്രീന്‍വേ സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന 11 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്തു മത്സരങ്ങള്‍ക്കായി ഒരുങ്ങണമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരങ്ങളുടെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സിനും മറ്റു വിവരങ്ങള്‍ക്കും www.smgbbiblekalolsavam.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

ദൈവവചനത്തിന്റെ ശക്തിയും സൗന്ദര്യവും അറിയുവാനും അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കാനുമുള്ള അവസരമായി കണ്ട് മത്സരങ്ങളില്‍ പങ്കെടുത്ത് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം വിജയപ്രദമാക്കണമെന്ന് ഫാ. പോള്‍ വെട്ടിക്കാട്ട് CST റീജിയണല്‍ കോര്‍ഡിനേറ്റര്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.