ലിവർപൂളിൽ വിശുദ്ധ കുർബാന അനുഭവ ധ്യാനം 17 , 18 ,19 , തീയതികളിൽ

2017-03-15 08:28:17pm |

 

ലിവർപൂൾ . വലിയ നോമ്പിനൊരുക്കമായി ലിവർപൂളിൽ  വിശുദ്ധ കുർബാന അനുഭവ ധ്യാനം നടക്കുന്നു17 , 18 ,19 , തീയതികളിൽ  ലിവർപൂൾ  സേക്രഡ് ഹാർട്ട് ദേവാലയത്തിൽ നടക്കുന്ന ധ്യാന ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുന്നത് പ്രശസ്ത വചന പ്രഘോഷകനും , കാലടി താന്നിപ്പുഴ ദിവ്യകാരുണ്യ ധ്യാന കേന്ദ്രം ഡയറക്ടറുമായ റെവ . ഫാ. ജോർജ് കരിന്തോളിൽ  M.C.B.S.ആണ് , ധ്യാനത്തിന്റെ അവസാന ദിവസം ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക്‌ അഭിവന്ദ്യ മാർ ജോസഫ് ശ്രാമ്പിക്കൽ പിതാവ് വിശുദ്ധ ബാലീ അർപ്പിച്ചുകൊണ്ട് സന്ദേശം നൽകും, ധ്യാനത്തിലും , വിശുദ്ധ കുർബാനയിലും പങ്കെടുത്തു ഈ നോമ്പുകാലം അനുഗ്രഹ പ്രദമാക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി റെവ. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് , ജേക്കബ് തച്ചിൽ,ആന്റണി പോൾ ,റോബിൻ ആന്റണി എന്നിവരുമായി ബന്ധപ്പെടുക