ഫാ.തോമസ് കൊളെങ്ങാടൻ നേതൃത്വം നല്കുന്ന നൈറ്റ് വിജിൽ നാളെ മാഞ്ചസ്റ്ററിൽ

2017-03-16 02:26:27am | അലക്‌സ് വര്‍ഗീസ്‌
മാഞ്ചസ്റ്റർ: - മാഞ്ചസ്റ്റർ ലോംങ്ങ്സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തിൽ നാളെ വെള്ളിയാഴ്ച (17/3/17) രാത്രി 9 മുതൽ വെളുപ്പിനെ 2 മണി വരെ നൈറ്റ് വിജിൽ ശുശ്രൂഷകൾ ഉണ്ടായിരിക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ "ജീസസ് യൂത്ത് മാഞ്ചസ്റ്റർ " സംഘടിപ്പിക്കുന്ന  നൈറ്റ് വിജിൽ  ശുശ്രൂഷകൾ‌ക്ക്    റവ.ഫാ.തോമസ് കൊളെങ്ങാടൻ (ഒ.എസ്.ബി) ഗിൽഫോർഡ് നേതൃത്വം നല്കും. നാളെ രാത്രി 9 മുതൽ  വെളുപ്പിനെ 2 വരെയായിരിക്കും ശുശ്രൂഷകൾ ഉണ്ടായിരിക്കുക.
  
കുരിശിന്റെ വഴി, ആഘോഷമായ വി.കുർബാന, അനുരഞ്ജന ശുശ്രൂഷകൾ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങൾ, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകൾ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഗാനങ്ങൾ, ആന്തരിക ശുദ്ധി  പകരുന്ന ആരാധന,  എന്നിവയാണ് നൈറ്റ് വിജിലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നോമ്പുകാലത്തിൽ ദിവ്യകാരുണ്യ നാഥനോട് ചേർന്ന്, അനുതാപത്തിന്റെ വഴിയിലൂടെ
 ജീവിതം  നവീകരിക്കുന്നതിനും, അനുഗ്രഹങ്ങൾ കൈവരിക്കുവാനുമായി എവരേയും ജീസസ് യൂത്ത് ടീമംഗങ്ങൾ സ്നേഹപൂർവ്വം  സ്വാഗതം ചെയ്യുന്നു.
 
കൂടുതൽ  വിവരങ്ങൾക്ക് ബന്ധപ്പെടുക: -
ജോബി വർഗീസ് - O7825871317,
ജയ്സൺ മേച്ചേരി- O7915652674
 
ദേവാലയത്തിന്റെ വിലാസം: - 
St. Josephs Church,
Portland Crescent,
Longsight,
Manchester,

M13 OBU.