Latest News

മതർ വെൽ സീറോ മലബാർ കാമ്മുനിട്ടിയുടെ ആസ്ഥാനമായ ബേൺ ബാങ്ക് സെന്റ് കത് ബെർട് പള്ളിയില് മാതാവിന്റെ സ്വര്ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി

2017-08-05 03:12:01am | ജോബി ഇഞ്ചനട്ടിൽ
ഗ്ലാസ്ഗോ -   മതർ വെൽ സീറോ മലബാർ  കമ്മുനിട്ടിയുടെ ആസ്ഥാനമായ  ബേൺ ബാങ്ക്      സെന്റ് കത് ബെർട് പള്ളിയില് മാതാവിന്റെ സ്വര്ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി .പത്തു ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാൾ  ആഖൊഷങ്ങൽക്കു ആരംഭം കുറിച്ച് കൊണ്ട് ഓഗസ്റ്റ്‌ നാലാം തിയതി വെള്ളിയാഴ്ച വയ്കുന്നേരം അഞ്ചു മണിക്ക്  ബേൺ ബാങ്ക്      സെന്റ് കത് ബെർട് പള്ളിയിൽ വികാരി    ഫാ ചാൾസ് ഡോർമെൻ കൊടി ഉയർത്തി.
 
ഇതോടെ  പത്തു ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാൾ ആഖൊഷങ്ങൾക്കു  തുടക്കമായി.   തുടർന്ന് മാതാവിന്റെ   തിരു സ്വരൂപ   പ്രതിഷ്ട്ടയും    ആഖോഷ പൂരവ്വമായ ദിവ്യ ബലിയും നടന്നു. ഭക്തി നിര്ഭരമായ തിരുക്കർമ്മങൾക്ക്  എഡിൻബറ  സീറോ മലബാർ  ചാപ്ലിൻ  റെവ ഫാ സെബാസ്റ്റ്യൻ തുരുത്തിപ്പിള്ളിൽ   മുഖ്യ കാര്മ്മികത്വം വഹിച്ചു.  മതർവെൽ രൂപത സീറോ മലബാർ  ചാപ്ലിൻ     റെവ ഫാ ജോസഫ്‌ വെമ്പാടം തറസഹ കാർമികത്വം വഹിച്ചു. 
  ഓഗസ്റ്റ്‌ പതി മൂന്നാം തിയതി വരെ എല്ലാ ദിവസവും   വയ്കുന്നേരം ദിവ്യ ബലിയും  നൊവേനയും   ഉണ്ടായിരിക്കുന്നതാണ് . .മുഖ്യ തിരുന്നാൾ ദിനമായ ഓഗസ്റ്റ്‌ പതിമൂന്നാം തിയതി   ഞായറാഴ്ച 2pm നു ആഖൊഷമായ തിരുന്നാൾ കുര്ബാനക്ക് റെവ ഫാ ടോമി എടാട്ട് മുഖ്യ കാർമ്മികത്വം വഹിക്കുകയും തിരുന്നാൾ സന്ദേശം നൽകുകയും ചെയ്യും.    തിരുന്നാൾ കുര്ബ്ബനക്കും ലദീഞ്ഞിനും ശേഷം   മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള  പ്രദിക്ഷിണത്തിന്   മതർവെൽ രൂപത അധ്യക്ഷൻ  റയിറ്റ്. റെവ. ജോസഫ് ടോൾ നെത്ര്വിത്വം നല്കും. 
 
 ഓഗസ്റ്റ് 12 ശനിയാഴ്ച മത ബോധന ദിനമായി ആഘോഷിക്കുന്നു. അന്നേ ദിവസം കുര്ബാനക്കും തിരുക്കർമ്മങ്ങൾക്കും ഗ്ലാസ്‌ഗോ രൂപത  സീറോ മലബാർ  ചാപ്ലിൻ ഫാ ബിനു കിഴക്കേൽ ഇളംതോട്ടം നെത്ര്വിത്വം നൽകും.  വി കുർബാനയിലും  നോവേനയിലും  മറ്റു തിരുക്കര്മ്മങ്ങളിലും  പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി  മതർവെൽ രൂപത സീറോ മലബാർ  ചാപ്ലിൻ   ഫാ ജോസഫ്‌ വെമ്പാടം തറ അറിയിച്ചു.