Latest News

ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം നാളെ ലണ്ടനില്‍

2017-08-25 07:53:34am | അലക്‌സ് വര്‍ഗീസ്

ലണ്ടന്‍:- ലളിതവും ഹൃദ്യവുമായ സുവിശേഷ പ്രഘോഷണത്തിലൂടെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അനേകരെ ക്രിസ്തു അനുഭവത്തിലേക്കു നയിച്ച ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നാളെ ലണ്ടനിലെ ഡഗനത്തുള്ള സെന്റ്. ആന്‍സ് (മാര്‍ ഇവാനിയോസ് സെന്റര്‍) ദേവാലയത്തില്‍ കൃപാഭിഷേക ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും.25 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 10 മണി വരെയും 26 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുമാണ് ധ്യാന ശുശ്രൂഷകള്‍ നടക്കുക. 26 ന് കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ്സുകള്‍ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടും. എല്ലാവരേയും ധ്യാനത്തില്‍ പങ്ക് കൊണ്ട് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ സ്വാഗതം ചെയ്തു കൊള്ളുന്നു.