Latest News

ബെന്നിച്ചേട്ടന്റെ ആത്മശാന്തിക്കായി നോട്ടിംഗ്ഹാമിൽ വിശുദ്ധ കുർബാനയും പ്രാർഥന ശുശ്രൂഷകളും നടന്നു

2017-08-27 01:00:38pm |

നോട്ടിങ്ഹാം . ഇന്നലെ എം വണ്ണിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ച നോട്ടിങ് ഹാമിലെ ബെന്നി ചേട്ടന്റെ ആത്മശാന്തിക്കായി നോട്ടിങ്ഹാം സെന്റ് പോൾസ് പള്ളിയിൽ പ്രത്യേക പ്രാർഥനകളും , വിശുദ്ധ കുർബാനയും നടന്നു . നോട്ടിംഗ്ഹാമിലെ സീറോ മലബാർ പ്രീസ്റ് ഇൻ ചാർജ് റെവ. ഫാ. ബിജു കുന്ന കാട്ടിന്റെ  കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിലും ശുശ്രൂഷകളിലും , നൂറു കണക്കിന് മലയാളികൾ ആണ് പങ്കെടുത്തത് .നോട്ടിങ് ഹാം സീറോ മലബാർ പാരിഷ് കമ്മറ്റിയുടെ മെമ്പറും ആദ്യ കാലം മുതൽ വിശുദ്ധ കുർബാന ക്രമീകരിക്കുവാനും, ആത്മീയ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും , പരിപാടികൾ സംഘടിപ്പിക്കുന്നതിലും ഏറെ പ്രയത്നിച്ച ബെന്നിച്ചേട്ടന്റെ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാൻ നോട്ടിങ്ഹാം മലയാളികൾക്ക് കഴിഞ്ഞിട്ടില്ല. തങ്ങളോടൊവും മിനിഞ്ഞാന്ന് വരെ ഒരുമിച്ചുണ്ടായിരുന്ന പ്രിയ സഹോദരന്റെ വേർപാട് ഉൾക്കൊള്ളുവാൻ കഴിയാതെ വിതുമ്പിയാണ്  ഏവരും ശുശ്രൂഷകളിൽ പങ്കെടുത്തത് . ഇന്നലെ വൈകിട്ടും ബെന്നിച്ചേട്ടന്റെ വീട്ടിൽ പ്രത്യേക പ്രാർഥനകൾ നടന്നിരുന്നു.നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുവാൻ വേണ്ടിയുള്ള തയാറെടുപ്പുകളിലാണ് നോട്ടിങ്ഹാം മലയാളികൾ.