Latest News

ഹെയർഫീൽഡ് തിരുനാൾ ഒക്ടോബര് 14ന്, മാർ ജോസഫ് സ്രാമ്പിക്കൽ തിരുനാൾ കുർബാന അർപ്പിച്ചു സന്ദേശം നൽകും

2017-08-28 02:49:53am | രഞ്ജി അലക്‌സ്‌
വെസ്റ്റ് ലണ്ടൻ :ദൈവ മാതാവും ,സഹരക്ഷകയും , അമലോത്ഭവയും ആയ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ 2017 ഒക്ടോബര്  14 ന് ആഘോഷപൂർവ്വം നടത്തപ്പെടും എന്ന് ഹെയർഫീൽഡ് സീറോ മലബാർ പള്ളിക്കമ്മറ്റി അറിയിച്ചു. അഭിവന്ദ്യ ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരുനാൾ കുർബാന അർപ്പിച്ചു സന്ദേശം നൽകും.

അന്നേ ദിവസം  ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് ആദ്യമായി ഇടവക സന്ദർശിക്കുന്ന അഭിവന്ദ്യ പിതാവിന് സ്നേഹോഷ്മളമായ സ്വീകരണം നൽകപ്പെടും .

തിരുനാളിനോടനുബന്ധിച്ചു ജപമാല, കൊടിയേറ്റ്, ആഘോഷമായ വിശുദ്ധ കുർബാന,ലദീഞ്, പ്രദക്ഷിണം ,ആശീർവാദം, നേര്ച്ച വെഞ്ചിരിപ്പ് ,സ്നേഹവിരുന്ന് , കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും എന്ന് പള്ളി കമ്മിറ്റിയ്ക്ക് വേണ്ടി റെവ. ഫാ . സെബാസ്റ്റ്യൻ ചാമക്കാല, ജോമോൻ മാത്യു ,ബെന്നി ജോസഫ് എന്നിവർ അറിയിച്ചു.

മാതാവിലൂടെ ഈശോയിലേക്കു എന്ന സഭാത്മക ഭാവം ഉൾക്കൊണ്ടു കൊണ്ട് തിരുനാളിൽ പങ്കെടുക്കുവാനും കർത്താവിന്റെ അനുഹ്രഹങ്ങൾ സമൃദ്ധിയായി സ്വീകരിക്കാനും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായും അവർ അറിയിച്ചു.

Address:

St Pauls Church
Meryl Avenue
Harefield 
UB9 6DG

Contact:
Jomon:+44 7804 691069
BENNY :07877 954831