Latest News

ബോൾട്ടൺ തിരുന്നാളിന് സെപ്റ്റംബർ 8 ന് കൊടിയേറും, പ്രധാന തിരുന്നാൾ 10ന് തിരുന്നാളിന് ഒരുക്കമായുള്ള ധ്യാനം ഞാറാഴ്ച്ച

2017-08-30 03:26:03am | സാബു ചുണ്ടക്കാട്ടില്‍
ബോൾട്ടൺ: ബോൾട്ടൺ ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ പരിശുദ്ധ മാതാവിൻറെ ജനന തിരുന്നാൾ ആഘോഷങ്ങൾ സെപ്റ്റംബർ 8 മുതൽ 10 വരെ ദിവസങ്ങളിലായി നടക്കും.എട്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ചാപ്ലിൻ ഫാ.തോമസ് തൈക്കൂട്ടത്തിൽ കൊടിയേറ്റുന്നതോടെ മൂന്നു ദിവസക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.കൊടിയേറ്റത്തെ തുടർന്ന്  ലദീഞ്ഞും ദിവ്യബലിയും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകുന്നേരം 6.30 ന് നടക്കുന്ന ദിവ്യബലിയിൽ ഫാ.ഡേവിഡ് ഈഗൻ കാർമ്മികനാകും.
പ്രധാന തിരുന്നാൾ ദിനമായ ഞാറാഴ്ച രാവിലെ 11 ന് തിരുന്നാൾ കുർബാനക്ക് തുടക്കമാകും.ഫാ ജിനോ അരീക്കാട്ട് ദിവ്യബലിയിൽ മുഖ്യ കാർമ്മികനാകും.ഇതേതുടർന്ന് കൃത്യം 12.45 ന് തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമാകും.
 
മുത്തുക്കുടകളുടെയും ,പതാകകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസികൾക്ക് ആത്മീയ ഉണർവാണ്.പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം സമാപന ആശീർവാദവും തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.ഇതേതുടർന്ന് പാരിഷ് ഹാളിൽ കലാപരിപാടികൾക്ക് തുടക്കമാകും.സണ്ഡേസ്കൂൾ വിദ്യാർത്ഥികളും,മുതിർന്നവരും വിവിധ പരിപാടികളുമായി വേദിയിൽ എത്തുന്ന മികച്ച വിരുന്നാണ് അണിയറയിൽ ഒരുങ്ങുന്നത്.തിരുന്നാൾ ദിനം വിശ്വാസികൾക്ക് അടിമ വെക്കുന്നതിനും,മുടിനേർച്ച എടുക്കുന്നതിനും പ്രത്ത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.തിരുന്നാൾ വിജയത്തിനായി ഇടവക വികാരി ഫാ.തോമസ് തൈക്കൂട്ടത്തിലിന്റെയും ട്രസ്റ്റിമാരായ ജെയ്സൺ ജോസഫ്,ആന്റണി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ നിലവിൽ വന്നു.
 
തിരുന്നാളിന് ഒരുക്കമായുള്ള ഏകദിന ദ്യാനം ഞാറാഴ്ച (സെപ്റ്റംബർ 3 )
 
ബോൾട്ടൺ തിരുന്നാളിന് ഒരുക്കമായുള്ള ഏകദിന ധ്യാനം വരുന്ന ഞാറാഴ്ച നടക്കും.ഉച്ച കഴിഞ്ഞു മൂന്നു മുതൽ രാത്രി 7 വരെ നടക്കുന്ന ധ്യനത്തിനു ഫാ.ടോമി എടാട്ട് നേതൃത്വം നൽകും.ലണ്ടൻ യൂണിവേഴ്സിറ്റിയിൽ മനഃശാസ്ത്രത്തിൽ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്ന അച്ചൻ തലശേരി രൂപതാഅംഗവും,നിലവിൽ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ പനയ്ക്കൽ അച്ചനൊപ്പം ശുശ്രൂഷകൾക്ക് നേതൃത്വം നൽകിവരുന്നു.ദിവ്യബലിയോടെ ആവും ധ്യാനം സമാപിക്കുക .ഏകദിന ധ്യനത്തിലും,തിരുന്നാൾ തിരുന്നാൾ തിരുക്കര്മങ്ങളിലും പങ്കെടുത്തു പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങൾ ധാരാളമായി പ്രാപിക്കുവാൻ ഏവരെയും തിരുന്നാൾ കമ്മറ്റി ബോൾട്ടണിലേക്ക് സ്വാഗതം ചെയ്യുന്നു.
 
പള്ളിയുടെ വിലാസം 
 
Our Lady of lourdes church
275 plodder lane
Famworth,Bolton 
BL4 0BR