Latest News

കർമ്മാ കലാകേന്ദ്രത്തിന്റെ ചാരിറ്റി ഫണ്ട് കൈമാറി

2017-09-05 02:45:12am |

ബെൽഫാസ്റ് സ്പെക്ട്രം സെന്ററിൽ,കർമ്മാ കലാകേന്ദ്രം സംഘടിപ്പിച്ച മെഹ്തഫിൽ എന്ന നൃത്ത-സംഗീത പരിപാടിയിൽ നിന്നും ലഭിച്ച ആയിരം പൗണ്ട് കോട്ടയം തിയോഫിലസ് സ്നേഹഭവന് കൈമാറി.കർമ്മയിലെ നൃത്ത വിദ്യാർത്ഥിനിയായ ഡയാന അജിയും മാതാപിതാക്കളും നേരിട്ട് സ്നേഹ ഭവനിൽ എത്തിയാണ് കർമ്മാ കലാകേന്ദ്രത്തിന്റെ  ചെക്ക് കൈമാറിയത്.പരിപാടിയിൽ നിന്നും മുഴുവൻ തുകയും ചാരിറ്റിയ്ക്കായി നൽകിയ കർമ്മാ കലാകേന്ദ്രത്തിന്റെ പ്രവർത്തനം ഏറെ പ്രശംസിനീയമാണ് എന്ന് സ്നേഹ ഭവൻ ഡയറക്റ്റർ റവ:ഫാദർ ഫിലിപ്പ് വലിയകാവുങ്കൽ പറഞ്ഞു.മെഹ്ഫിൽ എന്ന പരിപാടിയിൽ പങ്കെടുത്ത എല്ലാ ബെൽഫാസ്റ്റ് മലയാളികൾക്കും നന്ദിയും അറിയിച്ചു.