Latest News

ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് വീണ്ടും ബഥേൽ...ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ

2017-09-08 02:15:50am | ബാബു ജോസഫ്‌

ബർമിങ്‌ഹാം: ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ  ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. അത്‍ഭുതങ്ങളും അനുഗ്രഹങ്ങളും വർഷിക്കുന്ന , ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഒരുമിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനിൽ അനുഗ്രഹ സാന്നിധ്യമായി ഇത്തവണ ബർമിങ്‌ഹാം അതിരൂപത ആർച്ച്‌ ബിഷപ്പ് ബെർണാഡ് ലോംങ്‌ലി പങ്കെടുക്കും.

പുതുജീവൻ പകരുന്ന അഭിഷേകമാർന്ന പ്രഘോഷണത്തിനായി ബ്രദർ പ്രിൻസ് വിതയത്തിൽ വീണ്ടും എത്തുമ്പോൾ യേശു നാമത്തിൽ  സൗഖ്യവുമായി പ്രശസ്ത രോഗശാന്തി ശുശ്രൂഷകൻ ബ്രദർ സാബു ആറുതൊട്ടിയും, പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്നിജ്വാലകൾ ലോകം കീഴടക്കുന്ന വിശേഷവുമായി അഭിഷേകാഗ്നി മിനിസ്‌ട്രീസിന്റെ  ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യനും കൺവെൻഷനിൽ വിവിധ ശുശ്രൂഷകൾ നയിക്കും.

പരിശുദ്ധ അമ്മയുടെ പിറവിത്തിരുന്നാളിനെ മുൻനിർത്തി നടത്തപ്പെടുന്ന സെപ്റ്റംബർ മാസ കൺവെൻഷനിൽ ഇത്തവണ ഏറെ പ്രത്യേകതകളോടെ  കുട്ടികൾക്കും ടീനേജുകാർക്കുമായി , ക്രിസ്‌തീയ ജീവിത മൂല്യങ്ങളുടെ വൈവിധ്യമാർന്ന പങ്കുവയ്ക്കലിലൂടെ യൂറോപ്പിൽ ആയിരക്കണക്കിന് കുട്ടികളെ ദൈവിക മാർഗത്തിലൂടെ വഴിനടത്തുന്ന RISE THEATERS  , COR ET LUMEN COMMUNITY എന്നീ മിനിസ്‌ട്രികൾ  SACRED DRAMA അടക്കമുള്ള പ്രത്യേക ശുശ്രൂഷകൾ നടത്തുന്നു.

അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും.

കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം
.https://youtu.be/yrKMK1lszPU
കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ  പകർന്നു നൽകാൻ സാധിക്കുന്നത്  കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള  മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ  ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ്  പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷനിൽ പ്രവർത്തിക്കുന്ന എൽഷദായ്‌ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
 ബിജു 07515 368239

Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ  പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു 07859 890267
ടോമി 07737 935424.