ഡെറിയില്‍ വിശ്വാസനിറവില്‍ ദര്‍ശനത്തിരുനാള്‍ ആഘോഷിച്ചു

2017-02-28 10:35:41am |

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെറി  സീറോ മലബാര്‍ സമൂഹം ആണ്ടുതോറും നടത്തിവരുന്ന ദര്‍ശനത്തിരുനാള്‍ അഡ്‌മോര്‍ ദേവാലയത്തില്‍ വച്ച് ഭക്ത്യാദരമായി ആഘോഷിച്ചു. ടെറി സീറോ മലബാര്‍ ചാപ്ലിന്‍ റെവ ഫാ. ജോസഫ് കറുകയിലിന്റെ നേതൃത്വത്തില്‍ കൊടിയേറ്റോടെ ആരംഭിച്ച തിരുനാള്‍ ആഘോഷങ്ങളില്‍ വിശുദ്ധ കുര്‍ബാനക്ക്

 

മുഖ്യ കാര്‍മികത്വം വഹിച്ചത് കോര്‍ക്ക് സീറോ മലബാര്‍ സഭ ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ അറക്കല്‍ ആയിരുന്നു. 

 



സീറോ മലബാര്‍ സഭയുടെ ആരാധന ക്രമത്തില്‍ ഏറ്റവും ഭക്തിനിര്‍ഭരമായി  കുര്‍ബാന മദ്ധ്യേ നടത്തുന്ന സ്ലീവാ ചുംബനം  വിശ്വാസികള്‍ക്കു ഏറെ ആത്മീയ ഉണര്‍വേകി. മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥന, അടിമവക്കല്‍, മാതാവിന് മാലയിടല്‍ തുടങ്ങിയ ശുശ്രൂഷകള്‍ ഏറെ ഗൃഹാതുരത്വമുണര്‍ത്തി. ഡീക്കന്‍ ജോയ്‌സ് പള്ളിക്കമാലി വിശുദ്ധ കുര്‍ബാനക്ക് മുന്‍പ് ആമുഖ സന്ദേശം നല്‍കി. 



നാടന്‍ ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും കൊടിതോരണകളുടെയും അകമ്പടിയോടെ നടത്തിയ ഭക്തി നിര്‍ഭരമായ പ്രക്ഷിണത്തോടെയാണ് ശുശ്രൂഷകള്‍ അവസാനിച്ചത്. ഒരു ദശാബ്ദത്തിനു മുന്‍പ് ഡയറിയിലെ സീറോ മലബാര്‍ സമൂഹം തുടക്കം കുറിച്ച ഈ തിരുനാള്‍ 12 പ്രസുദേന്തിമാരാല്‍  ഓരോ വര്‍ഷവും പൂര്‍വാധികം ഭംഗിയോടെയാണ് നടത്തപ്പെടുന്നത്. ദേവാലയ കമ്മറ്റിയുടെ സാക്ഷ്യപ്പെടുത്തലനുസരിച്ചു 2019  വരെയുള്ള പ്രസുദേന്തിമാര്‍ ആയിക്കഴിഞ്ഞു.
 

-