Latest News

യുക്മ സൗത്ത് വെസ്റ്റ് കലാമേള കമ്മറ്റി പ്രഖ്യാപിച്ചു - "ഓക്സ്മാസ്സും" "ഒരുമ"യും സംയുക്തമായി സംഘടിപ്പിക്കുന്ന റീജിയണൽ കലാമേള ഒക്ടോബർ 7 ന് ഓക്സ്ഫോർഡ്ഷയറിലെ വാലിംഗ്ഫോർഡിൽ

2017-09-09 03:12:24am | എം.പി.പദ്‌മരാജ്‌ (റീജിയണൽ സെക്രട്ടറി)

യുക്മയിലെ പ്രബല റീജിയണുകളിൽ ഒന്നായ സൗത്ത് വെസ്റ്റ് റീജിയന്റെ നിർവാഹക സമിതി യോഗം ആൻഡോവറിൽ നടന്നു. പ്രസിഡന്റ് വർഗീസ് ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റീജിയണൽ കലാമേളയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തി. ഓക്സ്ഫോർഡ്ഷയറിലെ വാലിംഗ്ഫോർഡിൽ  ഒക്ടോബർ 7 ന് നടക്കുന്ന റീജിയണൽ കലാമേളക്ക് റീജിയണിലെ കരുത്തരായ "ഓക്സ്മാസ്സും", പുതുതായി യുക്മയിലേക്ക് കടന്നു വന്നിരിക്കുന്ന  "ഒരുമ"യും ചേർന്ന് സംയുക്തമായി ആതിഥേയത്വം വഹിക്കും. 

 
യുക്മ ദേശീയ കമ്മറ്റിയുടെ പ്രൈം ഇവന്റ് ആയ കേരളാ ബോട്ട് റേസിന് സൗത്ത് വെസ്റ്റ് റീജിയനിൽ നിന്നും മൂന്ന് ടീമുകളെ പങ്കെടുപ്പിച്ചത് പ്രത്യേകം അഭിനന്ദനാർഹമാണെന്ന് യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം അഭിപ്രായപ്പെട്ടു. യു- ഗ്രാൻഡ് പദ്ധതിയുടെ റീജിയണിലെ പുരോഗതി ദേശീയ കമ്മറ്റി അംഗം ഡോക്റ്റർ ബിജു പെരിങ്ങത്തറ, റീജിയണൽ സെക്രട്ടറി എം.പി.പദ്‌മരാജ് എന്നിവർ വിശദീകരിച്ചു. കമ്മറ്റിയിൽ യുക്മ ടൂറിസം വൈസ് ചെയർമാൻ ടിറ്റോ തോമസ്, റീജിയണൽ ഭാരവാഹികളായ ജിജി വിക്റ്റർ, കോശിയ ജോസ്, ജിജു യോവേൽ, ജോ സേവ്യർ തുടങ്ങിയവർ പങ്കെടുത്തു. 
 
റീജിയണൽ കലാമേളയുടെ വിപുലമായ സംഘാടക സമിതിയും യോഗത്തിൽ പ്രഖ്യാപിച്ചു. സംഘാടക സമിതിയുടെ വിശദമായ ലിസ്റ്റ് താഴെ കൊടുക്കുന്നു.

Chairman-Varughese Cherian

Vice Chairman-Mr.Michele Kurain  and Mr. Joji Sebastian

General Convenor-Mr.Padmarajan

Appeal Committee Chair Man Mr.Suju Joseph

Appeal Committee Vice chairman -Dr.Biju and Mr.Titto Thomas

Advisory Board Chairman-Mr.Sajeesh Tom

Reception Team Convenor- Mr Saji sethu

Welcome Team convenors-Mr. Jiju Yoveal ,Mrs.Lovely Mathew , Mrs Bindhu Jose, Mr. Lalichen George Mr,Jayachadran,Mr.Raju Rapheal ,Mr.Jaison Kurian ,Mr.Thomas George, Mr.Thomas Chakkunni,Mrs.Shola John,Mrs.Smitha Basil,Mrs.Dali ajeesh Mrs.Dolly Raju, Mrs.Mercy Sajeesh Mrs.Silvy jose , Mrs. Juniya Regi,Mrs.Ivy Biby,Mr. Abin Jose and Mrs.Rekha Kurian

Finance controllers-Mr.Jiji Victor and Mr.Jackson Joseph

Programme coordinators-Mr.Joe Xavier , Varughese Cherian and Mr.Koshiya Jose

Regestration-Mr.Anoj Cherian and Mr Biby Thomas

Back Office-MR. Manoj Ramchadran , Mr.Suju Joseph,Mr.Manoj Venugopal,Mr.Padmaraj,Dr.Biju,Sajeesh Tom and Thomas John

Hospitality Committee- Mr.Vargese Philip, Mr.Raju Rapheal ,Mr. Prince Mathew,Mr.Vargese Paul,Mr.Siby Kurikose,Mr.Ajeesh Vasudevan,  Mr. Shaju Varghese,Mr.Tomichhen , Mrs.Anna Siby, Mr. Shiju Panicker,Mr.Jaichadran, Mrs. Betty Thomas,Mr.Thomas John,Mr.Jayakrishnan,Mr.Samuel Varghese, and Mr.Reji Michael 

കലാമേളയുടെ ആതിഥേയരായ "ഓക്സ്മാസി"ന്റെയും "ഒരുമ"യുടെയും ഭാരവാഹികളും പ്രവർത്തകരും റീജിയണൽ കമ്മറ്റി ഭാരവാഹികളും ചേർന്നുള്ള സംയുക്ത യോഗം സെപ്റ്റംബർ പത്ത് ഞായറാഴ്ച വെനസ്ഫീൽഡിൽ  വച്ച് നടത്തുവാനും യോഗം തീരുമാനിച്ചു.