Latest News

യുക്മ സൗത്ത് ഈസ്റ്റ് കലാമേള ഒക്ടോബര് 14 നു ഹോർഷാമിൽ : മുന്നൊരുക്കങ്ങൾ ആരംഭിച്ച് റീജിയണൽ കമ്മറ്റി

2017-09-13 01:57:05am |

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ  കലാമേള ഒക്ടോബർ14 ന് ഹോർഷാമിൽ . ഈ വർഷം
റിഥം  മലയാളി അസോസിയേഷൻ ഹോർഷം ആണ് കലാമേളയുടെ മത്സര മാമാങ്കത്തിന്
ആതിഥേയത്വം വഹിക്കുന്നത്.
രാവിലെ 10.30നാരംഭിക്കുന്ന  കലാമേളയിൽ 20  അസോസിയേഷനിൽ നിന്നുള്ള
മത്സരാർഥികളാണ് പങ്കെടുക്കുന്നത്.കൂടുതൽ അസോസിയേഷനുകൾ യുക്മ സൗത്ത്
ഈസ്റ്റ്  റീജിയണിലേക്കു ചേർന്നതോടെ കൂടുതൽ മൽസരാർഥികൾ സജീവമായി
പങ്കെടുക്കുന്ന കലാമേളയായി മാറുകയാണിത്.

നമ്മുടെ സമൂഹത്തിലെ എല്ലാ മലയാളികളുടെയും കലാവാസനകളെ
വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കിയാണ് യുക്മ
യുകെയിലങ്ങോളമിങ്ങോളം കലാമേളകൾ എല്ലാ വർഷവും നടത്തി വരുന്നത്. ഇന്നത്തെ
കുട്ടികൾ നാളത്തെ സമൂഹത്തെ നയിക്കേണ്ടവരാണ് എന്ന സംസ്കാരിക
തിരിച്ചറിവിലാണ് എല്ലാ അസോസിയേഷനുകളും കുട്ടികളെ ഇത്രയധികം
പ്രോത്സാഹിപ്പിക്കുന്നത്.ഒരാൾക്ക് മൂന്നു സിംഗിൾ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും
പങ്കെടുക്കാവുന്നതാണ്.പ്രായം അനുസരിച്ച് ഓരോ വിഭാഗമായി
തിരിച്ചിരിക്കുന്നു. പ്രായം അനുസരിച്ച് കിഡ്സ്, സബ്-ജൂനിയർ, ജൂനിയർ,
സീനിയര്, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിൽ ആയാണ് മത്സരങ്ങൾ നടക്കുന്നത്.
മത്സരങ്ങളിൽ ഒന്നും രണ്ടും  സ്ഥാനം നേടുന്നവർക്ക് ട്രോഫിയും
സർട്ടിഫിക്കറ്റും,മൂന്നാം  സ്ഥാനം നേടുന്നവർക്ക് മെഡലും സർട്ടിഫിക്കറ്റും
നൽകി ആദരിക്കുന്നതാണ്.

കലാമൽസരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന കുട്ടികൾക്കു കലാതിലക പട്ടവും,
കലാപ്രതിഭ പട്ടവും നൽകി ആദരിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന
ഒന്നും രണ്ടും അസോസിയേഷനുകൾക്ക് എവറോളിംഗ് ട്രോഫി നൽകും.

മത്സരങ്ങൾ കൂടുതൽ എളുപ്പമാക്കാനാനായി എല്ലാ അസോസിയേഷനുകളും തങ്ങളുടെ
മത്സരാർഥികളുടെ പേര് വിവരങ്ങൾ ,കലാമേളയ്ക്കായുള്ള പ്രത്യേക രജിഷ്ട്രേഷൻ
ഫോം പൂരിപ്പിച്ച് ഇ മെയിൽ വഴി അയച്ചു നൽകേണ്ടതാണ്. രജിഷ്ട്രേഷൻ ഫോമുകൾ
യുക്മ വെബ്സൈറ്റിൽ നിന്നോ അതാതു  അസോസിയേഷൻ സെക്രട്ടറിയിൽ നിന്നോ
ലഭ്യമാകും. മത്സരാർഥികളുടെ പേര് വിവരങ്ങൾ ഒക്ടോബർ 1  ന് മുൻപ് യുക്മ
 സൗത്ത് ഈസ്റ്റ് റീജിയണൽ സെക്രട്ടറിക്കു അയച്ചു നൽകേണ്ടതാണ്.

കഴിഞ്ഞ ദിവസം ഹോർഷാമിൽ വച്ച് നടന്ന റീജിയണൽ കമ്മറ്റി മത്സരങ്ങളുടെ  പൂർണ
വിജയത്തിനായി കലാമേള കമ്മറ്റി പ്രഖ്യാപിച്ചു.

താഴെ പറയുന്നവർ വിവിധ കമ്മറ്റികളുടെ ചുമതല വഹിക്കുന്നതാണ്.

കലാമേള ചെയർമാൻ :     ലാലു ആന്റണി

വൈസ് ചെയർമാൻ    :     സുരാജ് എം രാജൻ

ജനറൽ കൺവീനർ    :     അജിത് വെൺമണി

അപ്പീൽ കമ്മിറ്റി ചെയർമാൻ :   റോജിമോൻ വർഗീസ്

അപ്പീൽ കമ്മറ്റി           : ലാലു ആന്റണി, അജിത് വെൺമണി, അനിൽ വർഗീസ്,
ജോമോൻ കുന്നേൽ

ഫിനാൻസ് കൺട്രോളർ :   അനിൽ വര്ഗീസ്

ഓഫീസ്‌ ഇൻ ചാർജ് :   മുരളി കൃഷ്ണൻ

ഓഫീസ് സഹായികൾ : ജോഷി കുര്യാക്കോസ് ,സനീഷ് ബാലൻ ,ബിബിൻ എബ്രഹാം

പ്രോഗ്രാം  കോർഡിനേറ്റർസ് , മനോജ് പിള്ള ,ജേക്കബ്കോയിപ്പള്ളി,ഹരിപദ്മനാഭൻ
,ജോസ് പിഎം, ട്വിങ്കിൽ ടോംസ്

ഫസ്റ്റ് എയ്ഡ് :  ജോസിൻ  ജോസ്, ഹെലൻ എബ്രഹാം, റോസ്മോൾ അലൻ .


ജനറൽ കോർഡിനേറ്റർസ് :

ബിജു പോത്താനിക്കാട്,
സെബാസ്റ്റ്യൻ എബ്രഹാം ,
ടിനോ സെബാസ്റ്റ്യൻ,
ജോ വര്ഗീസ്,
സോനു സെബാസ്റ്റ്യൻ ,
സ്റ്റാലിൻ ദേവസിയ,
ദിൽഷാദ് ,
ബിനോയ് ചെറിയാൻ ,
ജോജി ജോസഫ്,
അഭിലാഷ് ആബേൽ,
സിജു ജേക്കബ്,
ജയശ്രീ,
സന്നമ്മ ബെന്നി ,
സാബു മാത്യു ,
ജോമി ജോയ്,
ജോസ് ഫെർണാണ്ടസ്,
ജോമോൻ ചെറിയാൻ  ,
ജോയ്‌ പൗലോസ്,
പോളച്ചൻ ,
ശശികുമാർപിള്ള,
ജിമ്മി അഗസ്റ്റിൻ
അലൻ ജേക്കബ്,

കലാമേള ഉന്നത നിലവാരം പുലർത്തി വിജയിപ്പിക്കുവാൻ അംഗ അസ്സോസിയേഷനുകളോടും
മലയാളി സമൂഹത്തോടും  യുക്മ  സൗത്ത് ഈസ്റ്റ് കമ്മിറ്റീ അഭ്യർത്ഥിച്ചു

കലാമേള നടക്കുന്ന വേദിയുടെ വിലാസം :Collyers College, 82 Hurst Rd, Horsham
RH12 2EJ