Latest News

അബർഡീൻ സെൻറ് ജോർജ് കോൺഗ്രിഗേഷൻ ഇടവക പള്ളിയായി പ്രഖ്യാപിച്ചു

2017-03-20 08:17:20am | രാജു വേലംകാല

അബർഡീൻ : വിശുദ്ധനായ മോർ ഗീവറുഗീസ് സഹദായുടെ നാമത്തിൽ യു കെ റീജിയണിൽ അബർഡീൻ മേഖലയിൽ അബർഡീൻ സെൻറ് ജോർജ് കോൺഗ്രിഗേഷൻ ആയി രൂപികരിച്ചു ദീർഘ നാളുകളായി ഒരു കൂട്ടായ്മയിൽ പരിശുദ്ധ സഭയുടെ സത്യാ വിശ്വാസികൾക്ക് ആരാധനക്കായി ഒരുമിച്ചു കൂടുവാനും ദൈവ നാമത്തെ ഉയർത്തി പിടിക്കുവാനും സാധിച്ചതിലുംഅഭിനദ്‌ധിച്ചുകൊണ്ടും യു കെ പാത്രിയർക്കൽ വികാരി അഭിവന്ദ്യ സഖറിയാസ് മാർ ഫിലക്സിനൊസ് മെത്രാപ്പോലിത്ത 03 /17 കല്പ്പന യിലൂടെ പൂർണ്ണ ഇടവകയായ പ്രഖ്യാപിച്ചു ഇനി മുതൽ അബർഡീൻ സെൻറ് ജോർജ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോസ് ചർച്ച എന്ന പേരിൽ ആണ് അറിയപ്പെടുക

സഭ ഒരു കുടുംബവും ദൈവം പിതാവുമായുള്ള ഏക കുടുംബത്തിലെ ഏക ശരീരമായ ,കൂട്ടായ്മ അനുഭവിക്കുന്ന ഒരേ ശരീരത്തിലെ അവയവങ്ങളെ പോലെ ഇടവക ഒരു കുടുംബം ആയിരിക്കണം എന്നും സമൂഹകത്തിനു മാതൃകയും ,ബന്ധങ്ങളിൽ അകൽച്ച ഉണ്ടാകാതെയും,സ്നേഹം കുറഞ്ഞു പോകാതെയും നല്ല സാക്ഷ്യമുള്ള ഒരു ഇടവകയാകണമെന്നും അഭി :തിരുമേനി അറിയിച്ചു .

അബർഡീൻ സെൻറ് ജോർജ് കോൺഗ്രേഷിനു നേതൃത്വം നൽകിയ എല്ലാവരെയും അഭി :തിരുമേനി തൻ്റെ കല്പനയുടെ അഭിനറ്ദ്ധിക്കുകയും ചെയ്തു .