Latest News

സെഹിയോന്‍ യുകെ ടീം നയിക്കുന്ന ദൈവവചന ശുശ്രൂഷ മാര്‍ച്ച് 25 ശനിയാഴ്ച

2017-03-20 08:22:12am | തോമസ് കെ. ആന്റണി

സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന ദൈവവചന, രോഗശാന്തി ശുശ്രൂഷ മാര്‍ച്ച് 25 ശനിയാഴ്ച 2 മണി മുതല്‍ 6 മണി വരെ ക്രമീകരിച്ചിരിക്കുന്നു.

ഇടവക വികാരി ഫാ. ഇമ്മാനുവലിന്റെ ക്ഷണപ്രകാരം വലിയ നോമ്പിനോടനുബന്ധിച്ചുള്ള ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, വചനപ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.

ഈശോയുടെ പീഡാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും മാനവരാശി നേടിയെടുത്ത നിത്യരക്ഷയെ കുറിച്ച് ധ്യാനിക്കുവാനും പ്രത്യാശ നിറഞ്ഞ ജീവിതം നയിക്കുവാനുമുള്ള ശുശ്രൂഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

‘നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’ എന്ന യേശുവിന്റെ കല്‍പനപ്രകാരം ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായി ഏക ദൈവം, ഏക വിശ്വാസം, ഏക സഭ എന്ന യേശുവിന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായുള്ള ദൈവസ്‌നേഹം അടുത്ത തലമുറക്കും പകര്‍ന്നു കൊടുക്കുന്ന ശുശ്രൂഷ ഇംഗ്‌ളീഷില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.

വിലാസം:

ST. EDMUNDS CATHOLIC CHURCH

115 HERTFORD ROAD

EDMONTON

LONDON

N97EN

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസ്: 07886460571