Latest News

സൗത്താംപ്റ്റന്‍ റീജിയണ്‍ ബൈബിള്‍ കണ്‍വന്‍ഷന് വേണ്ടിയുള്ള ഒരുക്ക പ്രാര്‍ത്ഥന ഒക്ടോബര്‍ 7ന് ബോണ്‍മൗത്തില്‍

2017-09-28 07:04:08am |

ഗ്രേറ്റ് ബ്രിട്ടണ്‍ രുപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി രൂപത തലത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ ബൈബിള്‍ കണ്‍വന്‍ഷനിലെ സൗത്താംപ്റ്റന്‍ റീജിയണ്‍ കണ്‍വന്‍ഷന്‍ ഒരുക്കിയിരിക്കുന്നത് ബോണ്‍മൗത്തിലാണ്.

ഒക്ടോബര്‍ മാസം 27 വെള്ളിയാഴ്ച നടക്കുന്ന കണ്‍വന്‍ഷനില്‍ തിരുവചന പ്രഘോഷണം നടത്തുന്നത് സെഹിയോന്‍ മിനിട്രി ഡയറക്ടര്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനാണ്

പ്രസ്തുത ബൈബിള്‍ കണ്‍വന്‍ഷന്റെ ഒരുക്കത്തിനായി ഒക്ടോബര്‍ മാസം 7ന് വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെ പൂളിലെ കിങ്ങ്‌സണ്‍ കാത്തലിക് പള്ളിയില്‍ വച്ച് യുകെയിലെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഒരുക്ക പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നു

ബൈബിള്‍ കണ്‍വന്‍ഷന് മുന്നോടിയായി ദേശത്തെ പ്രാര്‍ത്ഥനാ ചൈതന്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സെഹിയോന്‍ യുകെ ഹോം മിഷന്‍ ടീമംഗങ്ങള്‍ ബോസ്‌കോം, ചാര്‍മിനിസ്റ്റര്‍ & പൂള്‍ എന്നീ പ്രദേശങ്ങളിലെ ഭവനങ്ങള്‍ രാവിലെ 9 മണി മുതല്‍ സന്ദര്‍ശിക്കും.

ബോസ്‌കോം, ചാര്‍മിനിസ്റ്റര്‍ & പൂള്‍ എന്നീ സ്ഥലങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളെ കൂടാതെ ഒരുക്ക പ്രാര്‍ത്ഥനയിലേയ്ക്ക് റീജിയന്റെ കീഴിലുള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി റീജിയണല്‍ ഡയറക്ടര്‍ ഫാ. റ്റോമി ചിറയ്ക്ക മണവാളന്‍ അറിയിച്ചു.

ഒരുക്ക പ്രാര്‍ത്ഥന നടക്കുന്ന പള്ളിയുടെ അഡ്രസ്:

Christ The King Church

46 Durdels Ave.

Kinosn

BH11 9EH

കൂടുതല്‍ വിവരങ്ങള്‍ക്ക്;

Fr. Tomy Chirackalmanavalan 07480730503

Fr. Chacko Panathara CM 07825214025

Fr. Aneesh SJ 07405500350