Latest News

ഗ്രെയിറ്റ് ബ്രിട്ടൻ രൂപത ഗ്ലാസ്‌കോ റീജിയണൽ ബൈബിൾ കലോത്സവം സെപ്റ്റംബർ 30 ന്

2017-09-28 07:08:53am | ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളി അറിയിച്ചു .

ഗ്ലാസ്‌കോ . ഗ്രെയിറ്റ് ബ്രിട്ടൻ രൂപതയുടെ ആഭ്യമുഖ്യത്തിൽ നടക്കുന്ന പ്രഥമ ബൈബിൾ കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണൽ കലോത്സവങ്ങളുടെ ഭാഗമായി ഗ്ലാസ്‌കോ റീജിയണൽ കലോത്സവം ഈ വരുന്ന ശനിയാഴ്ച ഹാമിൽട്ടൺ സെന്റ് കത്ബർട്  പാരിഷ് ഹാളിൽ നടക്കുമെന്ന് റീജിയണൽ പ്രീസ്റ്റ് ഇൻചാർജ് റെവ. ഫാ.ജോസഫ് വെമ്പാടുംതറ അറിയിച്ചു .രാവിലെ പത്തു മണിക്ക് ആരംഭിക്കുന്ന ബൈബിൾ കലോത്സവത്തിൽ വിവിധ വേദികളിലായി കലാമത്സരങ്ങൾ അരങ്ങേറും , രൂപതയുടെ ദേശീയ കലോത്സവത്തിന്റെ അതെ മാതൃകയിൽ വിവിധ പ്രായത്തിലുള്ള കുട്ടികളെയും , മുതിർന്നവരെയും  പ്രത്യേക ഗ്രൂപ്പുകൾ ആയി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത് .വിജയികൾക്ക് സർട്ടിഫിക്കറ്റുകളും , മെഡലുകളും വിതരണം ചെയ്യും . ഗ്ലാസ്‌കോ റീജിയണിലെ എല്ലാ സീറോ മലബാർ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെയും ആളുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത് , മത്സരങ്ങളുടെ വിജയത്തിനായി ഫാ. ജോണി റാഫേൽ സി എസ്  ടി കൺവീനർ ആയി ഫാ. സിറിയക് പാലക്കുടി (കപ്പൂച്ചിൻ),ഫാ. പീറ്റർ തോമസ്  (കപ്പൂച്ചിൻ) . ഫാ. പ്രിൻസ് മാത്യു  (കപ്പൂച്ചിൻ). വൈദികരുടെ നേതൃത്വത്തിൽ ,അല്മായ നേതൃത്വം ഉൾപ്പെടുന്ന കമ്മറ്റിയാണ് റീജിയണൽ  ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് , രാവിലെ ബൈബിൾ കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രത്യേക ഉത്‌ഘാടന സമ്മേളനത്തോടെയാണ് മത്സരങ്ങൾ ആരംഭിക്കുക .മത്സരത്തിൽ പങ്കെടുക്കുന്നതിനായി എല്ലാ യൂണിറ്റുകളിലെയും കുട്ടികൾ വളരെ ആവേശത്തോടെ ഒരുങ്ങിവരുകായാണെന്നും , മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവര്ക്കും വേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു വരികയാണെന്നും പി. ആർ .ഓ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളി അറിയിച്ചു .