Latest News

സൗത്തെൻറ് ഓൺ സീയിൽ വിശുദ്ധ യൂദാശ്ളീഹായുടെ തിരുന്നാൾ

2017-10-03 01:47:01am |
ഈശോയുടെ വിശ്വസ്ഥ ദാസനും  സ്നേഹിതനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ളീഹായുടെ തിരുന്നാൾ ഒക്ടോബർ പത്താം തിയതി (10/10/2017)വൈകുന്നേരം അഞ്ചുമണിക്ക് സെൻറ് അൽഫോൻസാ സീറോ മലബാർ സെന്റർ  സൗത്തെൻറ് ഓൺ സീയിൽ ഭക്തി ആദരപൂർവ്വം കൊണ്ടാടുന്നു. 
തിരുന്നാളിനോട് അനുബന്ധിച്ചു അന്നേ ദിവസം 5  മണിക്ക് കുബസാരം, ജപമാല ,5:30 ന് പ്രെസുദേന്തി വാഴ്ച ,5 :40 ന് ആഘോഷപൂർവ്വമായ വിശുദ്ധ കുർബാന ,ലെദിഞ്ഞു ,പ്രേദിക്ഷണം ,എണ്ണനേര്ച്ച എന്നീ തിരുകർമ്മങ്ങളും തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ് .
പരിശുദ്ധ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധ യൂദാശ്ളീഹായുടെ മാദ്ധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും സെന്റ്  അൽഫോൻസാ സീറോ മലബാർ സെന്ററിലേക്ക് ഷെണിക്കുന്നു.
 
ഫാ .ജോസ് അന്ത്യാംകുളം 
ചാപ്ലിൻ  സെന്റ് അൽഫോൻസാ സെന്റർ 
 
പള്ളിയുടെ വിലാസം :
സെന്റ് ജോൺ ഫിഷർ കാത്തലിക് ചർച്ച്
2  മാനേഴ്‌സ് വേ
സൗത്തെൻറ് ഓൺ  സീ 
SS26QT 
 
കൂടുതൽ വിവരങ്ങൾക്ക് : ബേബി ജേക്കബ് -      07588697814 
                                                  അജിത് അച്ചാണ്ടിൽ - 07412384548 
                                                 സുബി ജെയിസൺ