പ്രെസ്റ്റൻ കത്തീഡ്രലിൽ വിഭൂതി തിരുനാൾ തിരുകർമ്മങ്ങൾ ഇന്ന് വൈകുന്നേരം

2017-02-28 10:54:24am |

പ്രെസ്റ്റൻ . വലിയ നോമ്പിനു തുടക്കം കുറിച്ച് കൊണ്ട്  പ്രെസ്റ്റൻ കത്തീഡ്രലിൽ ഇന്ന് വൈകുന്നേരം ആറു  മണിക്ക് വിഭൂതി തിരുനാൾ തിരുകർമ്മങ്ങൾ നടക്കും ,രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ  തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുമെന്ന് കത്തീഡ്രൽ വികാരി കൂടിയായ വികാരി ജെനെറൽ റെവ.ഡോ . മാത്യു ചൂരപൊയ്കയിൽ അറിയിച്ചു .