Latest News

റെജി കൊട്ടാരവും ടീമും നയിക്കുന്ന ക്രൈസ്റ്റ് കള്‍ച്ചര്‍ കൈറോസ് ചോസെന്‍ 17 കപ്പിള്‍സ് റിട്രീറ്റ് നവംബര്‍ 24 , 25 , 26 തീയതികളില്‍

2017-10-04 12:13:43pm |

അങ്ങകലെ ഒരു നദിയുണ്ട് – ഞാന്‍ അതിനെ തിരയുന്നു

കൂടുതല്‍ അറിയും തോറും നിങ്ങളെന്നെ കൂടുതല്‍ ഇഷ്ടപ്പെടുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. എന്റെ ആകുലതകള്‍, പ്രലോഭനങ്ങള്‍, ആത്മ പീഡനങ്ങള്‍ ഒക്കെ നിങ്ങളില്‍ ഉണര്‍ത്തുന്നത് എന്നോടുള്ള സ്‌നേഹമല്ലേ, ഞാന്‍ വെറും ഒരു പുഴയല്ല അങ്ങകലെ ഒരു പുണ്യ തീരമുണ്ട്, അതിനെ ലക്ഷ്യമാക്കി ഒഴുകുന്ന പുഴയാണ് ഞാന്‍. ഏറെ അലഞ്ഞു ഞാന്‍ അവിടെയെത്തി. ഇവിടുത്തെ ആകാശത്തില്‍ ദൈവാത്മാവിന്റെ വിരിച്ച ചിറകുകളുമുണ്ട്. ജലത്തിന് മീതെ ദൈവചൈതന്യം ചലിക്കുന്നുണ്ട്. ദൈവ പുത്രന്‍ മുങ്ങിക്കുളിച്ച ഇടമാണിത്.

‘ഇവനെന്റെ പ്രിയ പുത്രന്‍ ഇവനില്‍ ഞാന്‍ സംപ്രീതനാണ്’. എട്ടു പറയുന്ന കുളിര്‍ തെന്നല്‍ ഇവിടെയുണ്ട്. ഇത് പുണ്യ ജോര്‍ദ്ദാനാണ്. ഈ പുഴ ഇത് ഞാനാണ്, ഇത് നീയാണ് പുണ്യ നദി ദൈവപുത്രന്റെ ചങ്കില്‍ നിന്നും ഒഴുകിയ നിണമാണ്. ജലമാണ് ഇവിടെ മുങ്ങി കുളിക്കാന്‍ കഴിഞ്ഞവന്‍ അറിഞ്ഞ ശാന്തി ഏറെയാണ്. ഇത് യേശുവാണ്.

ദൈവം ചാരെ നിന്നിട്ടും തോട്ടക്കാരന്‍ എന്ന് തെറ്റിദ്ധരിക്കുന്ന സംഭവത്തിലെ മറിയത്തിന്റെ വരണ്ട അനുഭവം എത്രയോ തവണ നമ്മുടെ ജീവിതത്തിലും! നമ്മുടെ വരണ്ട ദിനങ്ങളില്‍ ദൈവസ്‌നേഹമാകുന്ന ആ പുണ്യ ജോര്‍ദ്ദാനിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുന്ന ദൈവാനുഭവം നമുക്ക് നല്‍കുന്ന മൂന്നു ദിനങ്ങള്‍. ക്രൈസ്റ്റ് കള്‍ച്ചര്‍ കൈറോസ് ചോസെന്‍ 17 കപ്പിള്‍സ് റിട്രീറ്റ് നവംബര്‍ 24 , 25 , 26 തീയതികളിലായി നടത്തുന്നു.

പ്രിയ സഹോദരങ്ങളെ കേരളം കത്തോലിക്കാ സഭ ദര്‍ശിച്ച ഏറ്റവും മികച്ച പ്രവാചകനും ലോക പ്രസിദ്ധ വചന പ്രഘോഷകനും ബൈബിള്‍ പണ്ഡിതനുമായ Catholic lay Evangelist Regi kottaram & team , cefn , Lee park wales ല്‍ എത്തുന്നു.

ഇരുപത്തിനാലാം തീയതി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോട് കൂടെ ധ്യാനം ആരംഭിക്കും.

ഈ ആത്മീയ വിരുന്നിലേക്ക് കുടുംബസമേതം നിങ്ങളെ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോഷി തോമസ്:07533432986

അലക്‌സ് പോള്‍: 07818252454

മനീഷ് സേവ്യര്‍:07862297715