Latest News

"യാഫ "പ്രെസ്റ്റൻ റീജിയൻ ബൈബിൾ കലോത്സവത്തിന് ഉജ്വല പരിസമാപ്തി . ലീഡ്‌സിന് ഓവറോൾ കിരീടം , വിരാലിന്‌ രണ്ടാം സ്ഥാനം

2017-10-24 08:50:43pm |

ലിവർപൂൾ . സംഘാടക മികവിന്റെയും , ആളുകളുടെ പ്രാതി നിത്യത്തിന്റെയും , മികച്ച മത്സരങ്ങളും കൊണ്ട് വേറിട്ട് നിന്ന ഗ്രെയിറ്റ് ബ്രിട്ടൻ രൂപത പ്രെസ്റ്റൻ റീജിയണൽ ബൈബിൾ കലോത്സവത്തിന് ഉജ്വല പരിസമാപ്തി . ലിവർപൂളിൽ ദേ ലാ സല്ലാ അക്കാഡമിയിൽ നടന്ന ബൈബിൾ കലോത്സവം രൂപതാധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ പിതാവ് ഉത്‌ഘാടനം ചെയ്തു .ന്യൂകാസിൽ മുതൽ ലിവർപൂൾ വരെയുള്ള വിവിധ ഇടവകകളിലെ അംഗങ്ങൾ  പങ്കെടുത്ത വിവിധ ബൈബിൾ അധിഷ്ഠിത കലാമത്സരങ്ങൾ ഒന്നിന് ഒന്ന് മികച്ച നിലവാരം  പുലർത്തി .ഏറ്റവും കൂടുതൽ പോയിന്റുകളുമായി ലീഡ്സ് സീറോ മലബാർ സമൂഹം ഒന്നാം സ്ഥാനത്തും , തൊട്ടു പുറകിലായി വിരാൾ  സീറോ മലബാർ സമൂഹവും മുൻപന്തിയിൽ  എത്തി വ്യക്തിഗത ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങളും ഗ്രൂപ് ഇനങ്ങളിൽ ഒന്നാം സ്ഥാനവും നീങ്ങിയവർ നവമ്പർ നാലാം തീയതി ബ്രിസ്റ്റോളിൽ  നടക്കുന്ന ഗ്രെയിറ്റ് ബ്രിട്ടൺരൂപതയുടെ പ്രഥമ ബൈബിൾ കലോത്സവത്തിൽ മാറ്റുരക്കും .പ്രെസ്റ്റൻ റീജിയണൽ കോഡിനേറ്റർ ഫാ. സജി തോട്ടത്തിൽ , യാഫ ഫെസ്റ്റിവൽ കോഡിനേറ്റർ ഫാ. ജിനോ അരീക്കാട്ട് , ഫാ. മാത്യു മുളയോലിൽ , ഫാ, മാത്യു പിണക്കാട്ട് , മറ്റു അല്മായ നേതാക്കൾ തുടങ്ങിയവർ കലോത്സവത്തിന് നേതൃത്വം കൊടുത്തു.