Latest News

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ ഒ.വി.ബി.എസ് (OVBS ) ക്ലാസുകൾക്ക് ഒക്ടോബർ 27ന് തുടക്കമാകും

2017-10-25 09:07:28am | ജോർജ് മാത്യു

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ ഒ.വി.ബി.എസ് ക്ലാസ്സുകൾ ഒക്ടോബർ 27ന് വെള്ളിയാഴ്ച ആരംഭിച്ച് 29 ഞായറാഴ്ച അവസാനിക്കും. കുട്ടികളുടെ ആധ്യാത്മിക അടിത്തറ ശക്തിപ്പെടുത്തി, ക്രിസ്തു ദർശനവും പാരമ്പര്യവും ത്യാഗമനോഭാവവും അവരിലേക്ക് പകർന്നു കൊടുക്കുക എന്നതാണ് ഒ.വി.ബി.എസിന്റെ പ്രധാന ലക്‌ഷ്യം. വെള്ളിയാഴ്ച രാവിലെ 9.30 ന് ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് OVBS ക്ളാസുകൾ ഔപചാരികമായി ഉത്‌ഘാടനം ചെയ്യും. “എല്ലാവർക്കും നന്മ ചെയ്യുവിൻ” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഒ.വി.ബി.എസിനോടനുബന്ധിച്ച്‌ ബൈബിൾ ക്ളാസുകൾ, ഗാനപരിശീലനം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പങ്കു വയ്ക്കലിന്റെയും സഹോദര്യബോധത്തിന്റെയും സംഘബോധത്തിന്റെയും മഹത്വം കുട്ടികളിലേക്ക് എത്തിക്കുന്നതിനാണ് “സ്നേഹവിരുന്ന്” കൊണ്ട് ഉദ്ദേശിക്കുന്നത്. 29 ന് ഞായറാഴ്ച വി. കുർബ്ബാനയോടെ OVBS സമാപിക്കും. ക്ളാസുകളിൽ പങ്കെടുക്കുവാൻ സമീപ ഇടവകകളിലെ എല്ലാ കുട്ടികളെയും സെന്റ് സ്റ്റീഫൻസ് പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചുകൂടുതൽ വിവരങ്ങൾക്ക്:
ഫാ. മാത്യൂസ് കുര്യാക്കോസ് (വികാരി): 07832999325
അനീഷ് ജേക്കബ് തോമസ് (ട്രസ്റ്റി): 07540592226
ഷിബു തോമസ് (സെക്രട്ടറി): 07363399032
എബ്രഹാം കുര്യൻ (സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ): 07882791150
വിലാസം:
The Walker Memorial Hall, Ampton Road, Birmingham, B15 2UJ