Latest News

ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷന് ഇനി രണ്ടു നാൾ; ഒരുക്കങ്ങൾ പൂർത്തിയായി.

2017-10-27 02:41:42am | അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത വചന പ്രഘോഷകൻ സേവ്യർഖാൻ വട്ടായിൽ അച്ചൻ നയിക്കുന്ന ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷൻ ഞായറാഴ്ച  അല്ലിൻസ് പാർക്കിൽ നടത്തപ്പെടും.  അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകുന്ന റീജണൽ കൺവെൻഷനുകൾ ലണ്ടനിലെ അല്ലിൻസ് പാർക്കിൽ ഞായറാഴ്ച കൊടിയിറങ്ങുമ്പോൾ രൂപതയാകെ അഭിഷേക നിറവിലും സഭയുടെയും രൂപതയുടെയും വൻ ശാക്തീകരണവുമാവും എങ്ങും ദർശ്ശിക്കുവാൻ കഴിയുക.  

കൺവെൻഷനിലൂടെ സഭാ സ്നേഹം വാർന്നൊഴുകുന്ന രൂപതാ  മക്കൾ പ്രാപിക്കുന്ന അഭിഷേക നിറവിൽ യു കെ യിലെ സുഖലോലുപതയുടെ  പാശ്ചാത്യ മണ്ണ് വിശ്വാസ കതിരുകൾ ആയിരം മേനി വിളയുന്ന വിളനിലമാവും എന്ന് തീർച്ച. തിരുവചനത്തിനു കാതോർത്തും മനമുരുകി പ്രാർത്ഥിച്ചും അഭിഷേകാഗ്നി കൺവെൻഷനായി ദാഹാർത്തരായി വന്നെത്തുന്ന ആയിരക്കണക്കിന് വിശ്വാസി മക്കൾ ഉണർവിന്റെ വരം ലഭിക്കുമ്പോൾ അടയാളങ്ങളും അത്ഭുതങ്ങളും ഈ കൺവെൻഷനിൽ തന്നെ കാണുകയും അനുഭവിക്കുകയും ചെയ്യും.

അഭിഷേകാഗ്നി കൺവെൻഷന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യൻ ചാമക്കാല,ഫാ.ഹാൻസ് പുതിയകുളങ്ങര,ഫാ.മാത്യു കട്ടിയാങ്കൽ ഫാ.സജു പിണക്കാട്ട് ഫാ.സാജു മുല്ലശ്ശേരി, സഹകാരി തോമസ് ആന്റണി എന്നിവർ അറിയിച്ചു. ഉപവാസ ശുശ്രുഷയായി കൺവെൻഷൻ ക്രമീകരിക്കുമ്പോൾ ആവശ്യം ഉള്ളവർ തങ്ങളുടെ കയ്യിൽ  ഭക്ഷണം  കരുതേണ്ടതാണ്.  ബിഗ് സ്‌ക്രീനിൽ കൺവെൻഷന്റെ തത്സമയ സംപ്രേഷണം  ഒരുക്കുന്നതിനാൽ ഏവർക്കും നന്നായിത്തന്നെ കണ്ടു കൊണ്ട് ധ്യാനത്തിൽ പങ്കു ചേരുവാൻ  കഴിയും.

ട്രെയിനിൽ മിൽ ഹിൽ ഈസ്റ്റ് ട്യൂബ് സ്റ്റേഷനിൽ വന്നെത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം കൺവെൻഷൻ സെന്ററിലേക്കും തിരിച്ചും കാർ ഷട്ടിൽ സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾക്കായുള്ള  ശുശ്രുഷകൾ പ്രായാടിസ്ഥാനത്തിൽ രണ്ടു വിഭാഗങ്ങളായി തിരിച്ച് സോജി അച്ചനും ടീമും നയിക്കുന്നതാണ്‌.    കോച്ചിലും സ്വകാര്യ വാഹനങ്ങളിലുമായി കൺവെൻഷൻ സെന്ററിലേക്ക് എത്തുന്നവർ A 41 ൽ കൂടി വന്ന്‌ പേജ് സ്ട്രീറ്റ് വഴി ചാമ്പ്യൻസ് വേ യിലൂടെ മുന്നോട്ടു വന്ന്  A ഗെയിറ്റിനു സമീപമുള്ള സൗജന്യമായ പാർക്കിങ്ങിൽ പാർക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

ഡീക്കൻ ജോയ്‌സ് - 0783237420, തോമസ് ആൻ്റണി-07903867625,
അനിൽ ആൻ്റണി-07723744639,ജോസഫ് കുട്ടമ്പേരൂർ-07877062870  
 
Greenlands Lanes, Hendon, London NW4 1RL
Allianz Park, Address