Latest News

ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷൻ നാളെ; പങ്കെടുക്കുന്നവർ അറിയിപ്പുകൾ ശ്രദ്ധിക്കുക

2017-10-28 03:22:54am | അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ എട്ടു റീജണുകളായി തിരിച്ച് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും,സേവ്യർഖാൻ വട്ടായിൽ അച്ചനും സംയുക്തമായി നയിച്ചു കൊണ്ട് പോവുന്ന അഭിഷേകാഗ്നി കൺവെൻഷൻ സമാപന ഘട്ടത്തിലേക്ക്. 29 നു ഞായറാഴ്ച ലണ്ടനിലെ അല്ലിൻസ്  പാർക്കിൽ അഭിഷേകാഗ്നി കൺവെൻഷനുകളുടെ സമാപന ശുശ്രുഷ നടത്തപ്പെടുമ്പോൾ വെസ്റ്റ്മിൻസ്റ്റർ,ബ്രെൻഡ്‌വുഡ്,സൗത്താർക്ക് ചാപ്ലൈൻസികളുടെ പരിധിയിലും മറ്റുമായി 33 കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നും എത്തുന്ന ആയിരങ്ങളോടൊപ്പം മറ്റു റീജണൽ കൺവെൻഷനുകളിൽ പങ്കു ചേരുവാൻ  വിവിധ കാരണങ്ങളാൽ കഴിയാത്തവരും കൂടെ ഒത്തു ചേരും.
 
തിരുവചനത്തിലായിരിക്കുവാനും,അനുഭവിക്കുവാനും, സ്വീകരിക്കുവാനും,അതിലൂന്നി നയിക്കപ്പെടുവാനും പരിശുദ്ധാല്മാവ് സമ്മാനമായി നൽകുന്ന നല്ല അവസരങ്ങൾ പ്രയോജനപ്പെടുത്തുവാനും, പരിശുദ്ധാല്മ ശുശ്രുഷകളിലൂടെ ലഭിക്കാവുന്ന വരദാനങ്ങളും,  അടയാളങ്ങളും, അത്ഭുത രോഗ ശാന്തികളും, ആൽമ ശാന്തിയും കരസ്തമാക്കുവാനും ബൈബിൾ കൺവെൻഷൻ അനുഗ്രഹ സ്രോതസ്സാവും. 
 
ഏവരെയും സ്നേഹപൂർവ്വം അഭിഷേകാഗ്നി കൺവെൻഷനിലേക്കു സ്വാഗതം ചെയ്യുന്നതായി ഫാ.ജോസ് അന്ത്യാംകുളം,ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ ഹാൻസ് പുതിയകുളങ്ങര, ഫാ.മാത്യൂകട്ടിയാങ്കൽ,ഫാ.സാജു പിണക്കാട്ട് , ഫാ.സാജു മുല്ലശ്ശേരി എന്നിവർ അറിയിച്ചു.
 
കൺവെൻഷനിൽ പങ്കു ചേരുന്നവർക്കായി ചില അറിയിപ്പുകൾ സംഘാടക സമിതി നൽകിയിട്ടുണ്ട്.
 
അഭിഷേകാഗ്നി കൺവെൻഷൻ സെന്ററിന്റെ അഡ്രസ്  
Allianz Park, Greenlands Lanes, Hendon, London NW4 1RL 
 
കോച്ചിലും സ്വകാര്യ വാഹനങ്ങളിലുമായി കൺവെൻഷൻ സെന്ററിലേക്ക് എത്തുന്നവർ A 41 ൽ കൂടി വന്ന്‌ പേജ് സ്ട്രീറ്റ് വഴി ചാമ്പ്യൻസ് വേ യിലൂടെ മുന്നോട്ടു വന്ന്  A ഗെയിറ്റിനു സമീപത്തുള്ള  പാർക്കിങ്ങിൽ പാർക്ക് ചെയ്യാവുന്നതാണ്.
 
സൗജന്യവും വിശാലവുമായ പാർക്കിങ്ങിൽ 800 ഓളം കാറുകൾക്കും 200 ഓളം കോച്ചുകൾക്കും പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്. 
 
ലണ്ടനിലെ അഭിഷേകാഗ്നി കൺവെൻഷൻ ഉപവാസ ശുശ്രുഷയായിട്ടാവും നടത്തപ്പെടുക.അതിനാൽ കുട്ടികൾ അടക്കം ഭക്ഷണം ആവശ്യം ഉള്ളവർ എല്ലാവരും തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.  
 
രാവിലെ 9:30 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷൻ ശുശ്രുഷകൾ വൈകുന്നേരം 6:00 മണിക്ക് സമാപിക്കും.
 
300 അടിയോളം നീളമുള്ള വിശാലമായ ഹാളിൽ ബൈബിൾ കൺവെൻഷന്റെ തത്സമയ സംപ്രേഷണം ബിഗ് സ്‌ക്രീനിൽ ഒരുക്കുന്നതിനാൽ ഏവർക്കും കണ്ടു കൊണ്ട്  ധ്യാന ശുശ്രുഷയിൽ പൂർണ്ണമായി പങ്കു ചേരുവാൻ കഴിയും.
 
കൺവെൻഷനിൽ പങ്കുചേരുവാനായി ട്രെയിൻ മാർഗ്ഗം മിൽ ഹിൽ ഈസ്റ്റ് ട്യൂബ് സ്റ്റേഷനിൽ വന്നെത്തുന്നവർക്കായി കൺവെൻഷൻ സെന്ററിലേക്കും തിരിച്ചും ഷട്ടിൽ സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്. (അനിൽ 07723744639) 
 
പ്രായാടിസ്ഥാനത്തിൽ രണ്ടു വിഭാഗങ്ങളായി തിരിച്ചുകൊണ്ടു  കുട്ടികൾക്കായുള്ള  പ്രത്യേക ശുശ്രുഷകൾ  സെഹിയോൻ യു കെ യുടെ ഡയറക്ടർ സോജി അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. 
 
കൺവെൻഷനിൽ വരുന്ന രക്ഷകർത്താക്കൾ കുട്ടികളെ അവർക്കായി ഒരുക്കിയിരിക്കുന്ന ശുശ്രുഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തിൽ കൂട്ടുകയും ചെയ്യേണ്ടതാണ്.
 
കൂടുതൽ വിവരങ്ങൾക്ക്:
 
ഡീക്കൻ ജോയ്‌സ് - 0783237420, തോമസ് ആൻ്റണി-07903867625, 
അനിൽ ആൻ്റണി-07723744639,ജോസഫ് കുട്ടമ്പേരൂർ-07877062870