Latest News

അഭിഷേകങ്ങളും വരദാനങ്ങളും സ്വീകരിക്കുവാൻ ആയിരങ്ങൾ തിരുവചന വേദിയിലേക്ക്

2017-10-30 02:40:28am |
'തിരുവചനവും,പ്രാർത്ഥനകളും ഒന്നു ചേർന്ന് പങ്കിടുമ്പോൾ സുദൃഢമായ കുടുംബവും, ശക്തമായ ഒരു കൂട്ടായ്‌മ്മയുമാണ് രൂപപ്പെടുക, ഒപ്പം സുവിശേഷവൽക്കരണവും' എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി രൂപതാ തലത്തിൽ സംഘടിപ്പിക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകൾ ഇന്ന് ലണ്ടനിലെ അല്ലിൻസ് പാർക്കിൽ നടത്തപ്പെടുന്ന കൺവെൻഷനോടെ സമാപിക്കും. 
 
രൂപതയിൽ പരിശുദ്ധാൽമ ശുശ്രുഷകൾ നയിക്കുന്നതിലേക്കായി  നിയോഗിക്കപ്പെട്ട  ശക്തനായ  തിരുവചന പ്രഘോഷകനും, സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപക ഡയറക്ടറും,പരിശുദ്ധാൽമ ശുശ്രുഷകളിൽ അഭിഷിക്തനുമായ സേവ്യർഖാൻ വട്ടായിൽ അച്ചനും ടീമും അഭിവന്ദ്യ പിതാവിനോടൊപ്പം ഇന്നലെ വൈകി ലണ്ടനിൽ എത്തിച്ചേർന്നു. കൺവെൻഷൻ വേദിയിൽ ഹൃസ്വ സന്ദർശനം നടത്തിയ പിതാവ്  ഒരുക്കങ്ങൾ കണ്ടു മനസ്സിലാക്കി ചില നിർദ്ദേശങ്ങൾ നൽകിയുമാണ് വേദി വിട്ടത്.   
 
റീജണൽ കൺവെൻഷനുകളുടെ കലാശ ശുശ്രുഷ ലണ്ടനിൽ ഇന്ന് പ്രഘോഷിക്കപ്പെടുമ്പോൾ ദൈവീക വരദാനങ്ങളും അനുഗ്രഹങ്ങളും ആൽമസന്തോഷവും നേടിയെടുക്കാവുന്ന തിരുവചന വേദിയിലേക്ക് ലണ്ടൻ റീജണൽ കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നുമായി അസംഖ്യം വിശ്വാസികളുടെ ഒഴുക്കുണ്ടാവും. ലണ്ടനിൽ വിശ്വാസി സാഗരത്തെ സാക്ഷി നിറുത്തി ദൈവീക അടയാളങ്ങളും അത്ഭുത രോഗശാന്തികളും നല്കപ്പെടുമ്പോൾ അതിൽ ഭാഗഭാക്കാകുവാനും ആവോളം അനുഭവിക്കുവാനും, സന്തോഷിക്കുവാനും മുഴുവൻ മക്കളും വിശ്വാസപൂർവ്വം പ്രാർത്ഥനാനിരതരായിട്ടാവും വന്നെത്തുക.
 
അഭിഷേകാഗ്നി കൺവെൻഷൻ സെന്ററിന്റെ അഡ്രസ്  
Allianz Park, Greenlands Lanes, Hendon, London NW4 1RL 
 
കോച്ചിലും സ്വകാര്യ വാഹനങ്ങളിലുമായി കൺവെൻഷൻ സെന്ററിലേക്ക് എത്തുന്നവർ A1 ൽ നിന്നും  A 41 ൽ കയറി പേജ് സ്ട്രീറ്റ് വഴി ചാമ്പ്യൻസ് വേ യിലൂടെ മുന്നോട്ടു വന്ന്  A ഗെയിറ്റിനു സമീപത്തുള്ള  പാർക്കിങ്ങിൽ പാർക്ക് ചെയ്യാവുന്നതാണ്.
 
സൗജന്യവും വിശാലവുമായ പാർക്കിങ്ങിൽ 800 ഓളം കാറുകൾക്കും 200 ഓളം കോച്ചുകൾക്കും പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്. 
 
ലണ്ടനിലെ അഭിഷേകാഗ്നി കൺവെൻഷൻ ഉപവാസ ശുശ്രുഷയായിട്ടാവും നടത്തപ്പെടുക.അതിനാൽ കുട്ടികൾ അടക്കം ഭക്ഷണം ആവശ്യം ഉള്ളവർ എല്ലാവരും തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.  
 
രാവിലെ 9:30 നു ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷൻ ശുശ്രുഷകൾ വൈകുന്നേരം 6:00 മണിക്ക് സമാപിക്കും.
 
300 അടിയോളം നീളമുള്ള വിശാലമായ ഹാളിൽ ബൈബിൾ കൺവെൻഷന്റെ തത്സമയ സംപ്രേഷണം ബിഗ് സ്‌ക്രീനിൽ ഒരുക്കുന്നതിനാൽ ഏവർക്കും കണ്ടു കൊണ്ട്  ധ്യാന ശുശ്രുഷയിൽ പൂർണ്ണമായി പങ്കു ചേരുവാൻ കഴിയും.
 
കൺവെൻഷനിൽ പങ്കുചേരുവാനായി ട്രെയിൻ മാർഗ്ഗം മിൽ ഹിൽ ഈസ്റ്റ് ട്യൂബ് സ്റ്റേഷനിൽ വന്നെത്തുന്നവർക്കായി കൺവെൻഷൻ സെന്ററിലേക്കും തിരിച്ചും ഷട്ടിൽ സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്. (അനിൽ 07723744639) 
 
പ്രായാടിസ്ഥാനത്തിൽ രണ്ടു വിഭാഗങ്ങളായി തിരിച്ചുകൊണ്ടു  കുട്ടികൾക്കായുള്ള  പ്രത്യേക ശുശ്രുഷകൾ  സെഹിയോൻ യു കെ യുടെ ഡയറക്ടർ സോജി അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. 
 
കൺവെൻഷനിൽ വരുന്ന രക്ഷകർത്താക്കൾ കുട്ടികളെ അവർക്കായി ഒരുക്കിയിരിക്കുന്ന ശുശ്രുഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തിൽ കൂട്ടുകയും ചെയ്യേണ്ടതാണ്.
 
കൂടുതൽ വിവരങ്ങൾക്ക്:
 
ഡീക്കൻ ജോയ്‌സ് - 0783237420, തോമസ് ആൻ്റണി-07903867625, 
അനിൽ ആൻ്റണി-07723744639,ജോസഫ് കുട്ടമ്പേരൂർ-07877062870