Latest News

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം പുതിയ ചരിത്രമെഴുതി ; മികച്ച സംഘാടനത്തിന്റെ മറ്റൊരു ഉദാഹരണം ; ചിത്രങ്ങള്‍ കാണാം

2017-11-06 09:26:34am | ഫാ .ബിജു കുന്നക്കാട്ട്

ബൈബിള്‍ സംഭവങ്ങള്‍ക്ക് പുതുവ്യാഖ്യാനം പകര്‍ന്ന് ബ്രിസ്റ്റോള്‍ കലാമത്സരങ്ങള്‍ അവിസ്മരണീയമായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ട് റീജിയനുകളില്‍ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികള്‍ പ്രതിഭയുടെ മാറ്റുരച്ചപ്പോള്‍ 227 പോയിന്റോടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണും 134 പോയിന്റോടെ പ്രസ്റ്റണ്‍ റീജിയണും 120 പോയിന്റോടെ ഗ്‌ളാസ്‌ഗോ റീജിയണും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

രാവിലെ 9.30ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച ദിനം സമ്മാനദാനത്തില്‍ അവസാനിച്ചപ്പോള്‍ രാത്രി 8 മണി കഴിഞ്ഞിരുന്നു. ബൈബിള്‍ കലോത്സവ ദിനം മുഴുവനും ഉണ്ടായിരുന്ന മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഴുവന്‍ സമയ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും ഫാ. ജോയി വയലിന്റെയും നേതൃത്വത്തില്‍ സിജി വാദ്യാനത്ത മുഖ്യ കോര്‍ഡിനേറ്ററായുള്ള വിവിധ കമ്മിറ്റികളുടെ മാസങ്ങളായുള്ള അദ്ധ്വാനമാണ് പരാതികളൊന്നും കൂടാതെ പൂര്‍ണ്ണ ഫലപ്രാപ്തിയിലെത്തിയത്. രാജേഷ് നടപ്പിള്ളി എടുത്ത കലോത്സവ ചിത്രങ്ങള്‍ കാണാന്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://photos.google.com/share/AF1QipOmUxp1j46bejmnJaLKoI_zZyED2iEL_BgcDzj1i-Lp5FA3mvJYIam8hOgaG6FcEw?key=NWZxMkZxVmhiNFRCQTduWDNYUnJ3QW9tWlp3MXpR

https://photos.google.com/share/AF1QipPq-5mPC79ed1oH1fLNDjy91VYKdNculIU8yIy9p4tWW4zSm7fkH9BuTVewsan9ww?key=ekpzR1NfdTN2bG9rU0lPMEpueWxtTXZTcU93Wmtn

https://photos.google.com/share/AF1QipNb-KSzA3qp4zgRNGA4aCl_-d-uu0u5RTQIvESK2VZX9mXhVeZ3CfooxuABgf43cw?key=N1lpY0F4eGZyeW9rLWplRGJJdFNqV0N0UzZZWUpn