Latest News

രണ്ടാമത് പീറ്റർബോറോ പെരുന്നാളിന് ഇന്ന് കൊടിയേറും ; റവ. ഫാ. ഡോ. നൈനാൻ വി. ജോർജ് മുഖ്യകാർമ്മികത്വം വഹിക്കും, പ്രധാന പെരുന്നാൾ നാളെ

2017-11-10 09:12:41am | സോജി ടി. മാത്യു

ലണ്ടൻ: മലങ്കര ഓർത്തഡോക്സ് സഭ യുകെ – യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട യുകെ പീറ്റർബോറോ സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ രണ്ടാമത് ഇടവക പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 115 – മത് ഓർമ്മപ്പെരുന്നാളും ഇന്നും (നവംബർ 10 – വെള്ളി), നാളെ (നവംബർ 11 ശനി) ഉം ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.
ഇന്ന് വെള്ളി വൈകുന്നേരം അഞ്ചര മണിക്ക് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി റവ. ഫാ. ടോം ജേക്കബ് പെരുന്നാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. 6 മണിക്ക് സന്ധ്യാ നമസ്കാരം, 6.30ന് ധ്യാനപ്രസംഗം, 7 മണിക്ക് ധൂപപ്രാർത്ഥന, റാസ, ആശീർവ്വാദം, തുടർന്ന് സൺ‌ഡേ സ്കൂൾ വാർഷികം, നേർച്ച വിളംബി, ആകാശ ദീപ കാഴ്ച എന്നിവയും പ്രധാന തിരുന്നാൾ ദിനമായ നാളെ രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം, 10 മണിക്ക് വിശുദ്ധ കുർബാനയ്ക്ക് റവ. ഫാ. ഡോ. നൈനാൻ വി. ജോർജ് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് മാതൃപിതൃ വന്ദനമായ പരേതർക്കു വേണ്ടിയുള്ള ധൂപപ്രാർത്ഥന, റാസ, ആശീർവ്വാദം, കൈമുത്തു, നേർച്ച വിളമ്പ്, ലേലം, സ്നേഹവിരുന്ന്, കൊടിയിറക്ക്, എന്നിവയോട് കൂടി സമാപിക്കുന്ന പെരുന്നാളിൽ വന്നു അനുഗ്രഹം പ്രാപിക്കത്തക്ക രീതിയിൽ ഏവരെയും കർത്തൃ നാമത്തിൽ ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. ടോം ജേക്കബ്, പെരുന്നാൾ കമ്മിറ്റി കൺവീനർ അഖിലേഷ് മാത്യു എന്നിവർ അറിയിച്ചു.
St . Gregorious Indian ortthodox Church
Ledbury Road
Netherton
Peterborough
Pe39RF
കൂടുതൽ വിവരങ്ങൾക്ക്:
വർഗീസ് പി. തോമസ് : 07747896974
പോൾസൺ വർഗീസ്: 07588653567