Latest News

ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും 16 ന് വ്യാഴാഴ്ച്ച

2017-11-14 02:33:26am | ബാബു ജോസഫ്‌

മാഞ്ചസ്റ്ററിൽ അഭിഷേകാഗ്നി മിനിസ്‌ട്രീസ്‌ നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും 16 ന് വ്യാഴാഴ്ച്ച നടക്കും. പ്രമുഖ വചനപ്രഘോഷകനും യൂറോപ്പിലെ പ്രിൻസ് ഓഫ്‌ പീസ് മിനിസ്‌ട്രിയിലെ ശുശ്രൂഷകനുമായ ബ്രദർ ജോൺ ഹെസ്കെറ്റ്‌ ഇത്തവണ മാഞ്ചസ്റ്റർ ഹോളി സ്പിരിറ്റ് ഈവനിങിൽ പങ്കെടുക്കും.

അനേകരിൽ പരിശുദ്ധാത്മ അഭിഷേകം പകർന്നുകൊണ്ട് നടന്നുവരുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും അഭിഷേകാഗ്നി കാത്തലിക് മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ സാൽഫോർഡ് സെന്റ് പീറ്റർ &സെന്റ് പോൾ പള്ളിയിൽ വൈകിട്ട് 5.30മുതൽ രാത്രി 8.30 വരെയാണ് നടക്കുക .

വി. കുർബാന , ദിവ്യകാരുണ്യ ആരാധന , വചന പ്രഘോഷണം , രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താൽ പ്രകടമായ അനുഗ്രഹങ്ങൾ സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക്‌ സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു..

അഡ്രസ്സ്
ST. PETER & ST. PAUL CATHOLIC CHURCH
 M6 8JR
 SALFORD
 MANCHESTER.
കൂടുതൽ വിവരങ്ങൾക്ക്
രാജു ചെറിയാൻ
 07443 630066.