Latest News

അയ്യപ്പപൂജയുടെ പത്താം വാർഷികവുമായി ബ്രിസ്റ്റോൾ മലയാളി ഹിന്ദു സമാജം

2017-11-17 03:10:44am |
ബ്രിട്ടണിൽ മലയാളി ഹിന്ദുസമാജങ്ങൾ കേന്ദ്രീകരിച്ചുള്ള അയ്യപ്പപൂജ എന്ന ആശയത്തിനു തുടക്കം കുറിച്ച ബ്രിസ്റ്റോൾ മലയാളി ഹിന്ദു സമാജം ഒരു ദശാബ്ദക്കാലത്തെ വിജയഗാഥയുമായി ഈ വർഷത്തെ അയ്യപ്പപൂജക്കു തയ്യാറായിക്കഴിഞ്ഞു.
 
 ഭക്തി നിർഭരമായ അന്തരീക്ഷം കൊണ്ടും വമ്പിച്ച ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമാണ് ബ്രിസ്റ്റോളിലെ അയ്യപ്പപൂജ. ഇതേ മാതൃകയിൽ  ബ്രിട്ടനിലെ മറ്റു പല സ്ഥലങ്ങളിലും അയ്യപ്പപൂജകൾക്കു തുടക്കം കുറിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യാൻ ബ്രിസ്റ്റോൾ ഹിന്ദു സമാജത്തിനു കഴിഞ്ഞിട്ടുണ്ട്. മണ്ഡലകാലത്തെ ശരണഘോഷ മുഖരിതമാക്കി   ബ്രിട്ടനിൽ പല സ്ഥലങ്ങളിലായി പതിനഞ്ചോളം അയ്യപ്പപൂജകൾ നടത്തപ്പെടുന്നത് മലയാളി ഹിന്ദു സമൂഹത്തിനു ഏറെ അഭിമാനത്തിനു വക നൽകുന്നതാണ്.
 
ഈ മാസം പതിനെട്ടാം തീയതി ശനിയാഴ്ച ബ്രിസ്റ്റോൾ ഹിന്ദു ക്ഷേത്രത്തിൽ വച്ച് ഉച്ചക്ക് 1.30  മുതൽ 6 മണി വരെയാണ്  ഈ വർഷത്തെ അയ്യപ്പപൂജാ ചടങ്ങുകൾ നടത്തപ്പെടുക.ഭാവലയ ഭജൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഉള്ള ഭജനയും വിവിധതരം പൂജകൾ നടത്താനുള്ള സൗകര്യവും ആഘോഷങ്ങൾക്ക് നിറം പകരും. പൂജയിൽ പങ്കെടുക്കാനും വഴിപാടുകൾ നടത്തുവാനും താത്പര്യമുള്ളവർ സമാജം ഭാരവാഹികളുമായി ബന്ധപ്പെടുക .
കൂടുതല്‍ വിവരങ്ങള്‍ക്ക് 
07877598036 ,07540941596