Latest News

നോർത്ത് ഈസ്റ് എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം ജനുവരി 7 ന്

2017-12-01 02:02:12am |

സന്ദർലാൻഡ്∙  കേരളത്തിലെ  വിവിധ ക്രൈസ്തവസമൂഹങ്ങളുടെ  നേതൃത്വത്തിൽ നടത്തുന്ന എക്യുമെനിക്കൽ ക്രിസ്മസ് കാരൾ സംഗീത സന്ധ്യ ജനുവരി  7 ന് വൈകുന്നേരം  5.00 ന്  ന്യൂകാസിൽ  സെന്റ് ജെയിംസ്  ആന്റ് സെ‌ന്റ് ബേസിൽ ചർച്  ഹാളിൽ വച്ച്  വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ  തുടക്കമാകും.

വിവിധ സഭകളുടെ  വൈദീകരും വിശിഷ്ട അഥിതികളും  സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ  നോർത്ത് ഈസ്റ്റിലെ  മലയാളികളുടെ  ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാരൾ ആഘോഷത്തിൽ നിന്നും കിട്ടുന്ന വരുമാനം സമൂഹത്തിലെ  അശരണരായവർക്കു കൈത്താങ്ങാകാൻ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നു.

വിവരങ്ങള്ക്ക്: 07947947523. സംഗമ വേദി:  St James & St Basil Church Hall , Fenham, Wingrove Road North,Newcastle upon Tyne.   NE4 9EJ