Latest News

മാഞ്ചസ്റ്റർ ഹോളിസ്പിരി റ്റ് ഈവനിങ് 14 ന് .അനുഗ്രഹ നിറ വിനായി ഇത്തവണ ഫാ.സോജി ഓലിക്ക ൽ

2017-12-04 03:11:57am | ബാബു ജോസഫ്‌

മാഞ്ചസ്റ്ററിൽ അഭിഷേകാഗ്നി മിനിസ്‌ട്രീസ്‌ നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും 14 ന് വ്യാഴാഴ്ച്ച നടക്കും കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവിൽ അതിജീവിച്ചുകൊണ്ട് ലോകസുവിശേഷവത്ക്കരണരംഗത്ത് വിവിധങ്ങളായ മിനിസ്‌ട്രികൾക്ക് പ്രവർത്തന നേതൃത്വംനൽകുന്ന റവ.ഫാ.സോജി ഓലിക്കൽ ഇത്തവണ ശുശ്രൂഷകൾ നയിക്കും.

 അഭിഷേകാഗ്നി കാത്തലിക് മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ശുശ്രൂഷ 14 ന് വ്യാഴാഴ്ച സെന്റ് പീറ്റർ &സെന്റ് പോൾ പള്ളിയിൽ വൈകിട്ട് 5.30മുതൽ രാത്രി 8.30 വരെയാണ് നടക്കുക . വി. കുർബാന , ദിവ്യകാരുണ്യ ആരാധന , വചന പ്രഘോഷണം , രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകത്താൽ പ്രകടമായ അനുഗ്രഹങ്ങൾ സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക്‌ സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു..

അഡ്രസ്സ്
 ST. PETER & ST. PAUL CATHOLIC CHURCH
M6 8JR
SALFORD
 MANCHESTER.
 കൂടുതൽ വിവരങ്ങൾക്ക്  രാജു ചെറിയാൻ  07443 630066.