Latest News

അഭിഷേകാഗ്നിയു ടെ അഭിഷേകത്തി നായി മാഞ്ച സ്റ്റർ വീ ണ്ടും ഒരുങ്ങു ന്നു.ഫാ.സോജി ഓ ലിക്കൽ നയി ക്കുന്ന ഹോളി സ്പിരിറ്റ് ഈവ നിംങ്‌ വ്യാഴാ ഴ്ച്ച

2017-12-11 02:23:53am | ബാബു ജോസഫ്‌

മാഞ്ചസ്റ്റർ: അഭിഷേകാഗ്നി കാത്തലിക് മിനിസ്‌ട്രീസ്‌ നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും 14 ന് വ്യാഴാഴ്ച്ച മാഞ്ചസ്റ്ററിൽ നടക്കും. കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവിൽ അതിജീവിച്ചുകൊണ്ട് ലോകസുവിശേഷവത്ക്കരണരംഗത്ത് വിവിധങ്ങളായ മിനിസ്‌ട്രികൾക്ക് പ്രവർത്തന നേതൃത്വംനൽകുന്ന റവ.ഫാ.സോജി ഓലിക്കൽ ഇത്തവണ ശുശ്രൂഷകൾ നയിക്കും.

14 ന് വ്യാഴാഴ്ചസാൽഫോർഡ് സെന്റ് പീറ്റർ &സെന്റ് പോൾ പള്ളിയിൽ വൈകിട്ട് 5.30മുതൽ രാത്രി 8.30 വരെയാണ് ധ്യാനം നടക്കുക .വി. കുർബാന , ദിവ്യകാരുണ്യ ആരാധന , വചന പ്രഘോഷണം , രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും.

പരിശുദ്ധാത്മ അഭിഷേകത്താൽ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക്‌ സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു..

അഡ്രസ്സ്
ST. PETER & ST. PAUL CATHOLIC CHURCH
 M6 8JR
 SALFORD
 MANCHESTER.

കൂടുതൽ വിവരങ്ങൾക്ക്
രാജു ചെറിയാൻ
 07443 630066.