Latest News

ക്രിസ്തീയ സംഗീത സന്ധ്യ "സ്നേഹ സങ്കീർത്തനം" സ്കോട് ലാൻഡിൽ ഡിസംബർ 30 ന് .

2017-12-16 02:30:02am | ജോ ഇഞ്ചനാട്ടിൽ

രശസ്ത ക്രിസ്തീയ സംഗീത സംവിധായകൻ  പീറ്റർ ചേരാനല്ലൂർ , പ്രശസ്ത പിന്നണി ഗായിക മിന്മിനി എന്നിവർ നയിക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് 'സ്നേഹ സങ്കീർത്തനം' സ്കോട് ലാൻഡിലെ മദർ വെൽ കോൺസെർട് ഹാളിൽ വച്ച് ഡിസംബർ 30 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു. മദർ വെൽ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആസ്ഥാനമായ ബേൺ ബാങ്ക് സെന്റ് കുത്ബർട് പള്ളിയുടെ അറ്റകുറ്റ പണിക്കായി ധനം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ , മദർ വെൽ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് ഈ സംഗീത സന്ധ്യ നടത്തുന്നത്. ആത്‌മീയ ഗാനങ്ങളാലും വചന പ്രഘോഷണങ്ങളും കൊണ്ട് സമ്പന്നമായ ഒരു സന്ധ്യ ആയിരിക്കും സ്നേഹ സങ്കീർത്തനം. 2500 ഓളം ക്രിസ്തീയ ഭക്തി ഗാനങ്ങൾക്ക് ഈണമിട്ട പീറ്റർ ചേരാനല്ലൂരിനോടും,ചിന്ന -ചിന്ന ആസേ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ മിന്മിനിയോടുമൊപ്പം സുനിൽ കൈതാരം, നിക്‌സൺ, ബിജു കൈതാരം, നിധിൻ പീറ്റർ തുടങ്ങിയവരും പങ്കെടുക്കുന്നതാണ്. അതി വിപുലമായ കാർ പാർക്കിംഗ് സൗകര്യവും ആയിരത്തിലധികം  സീറ്റിങ് കപ്പാസിറ്റിയും ഉള്ള മദർ വെൽ കോൺസെർട് ഹാളിൽ വച്ചാണ് 'സ്നേഹ സങ്കീർത്തനം' നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും 

 
ഫാ ജോസഫ് വെമ്പാടം തറ- 07865997974 
 
അഗസ്റ്റിൻ ദേവസ്സ്യ - 07903370812 
 
ഹാളിന്റെ അഡ്രസ്
മദർ വെൽ കോൺസെർട് ഹാൾ 
വിൻഡ് മിൽ ഹിൽ സ്ട്രീറ്റ് 
മദർ വെൽ
ML 1 1 AB