Latest News

ന്യൂ കാസിലിലെ സീറോ മലബാർ പള്ളിയുടെ ഇത്തവണത്തെ ക്രിസ്മസ് രാത്രിയിലെ സ്തോത്ര കാഴ്ച ഓഖി ദുരന്ത ബാധിതർക്ക്

2017-12-21 02:46:04am |

ന്യൂകാസിൽ . ഓഖി ദുരന്തത്തിൽ. സർവ്വതും നഷ്ടപെട്ട പ്രിയപ്പെട്ട സഹോദരങ്ങൾക്ക് കൈത്താങ്ങുമായി ന്യൂകാസിലിലെ സീറോ മലബാർ സമൂഹം , ഇത്തവണത്തെ ക്രിസ്മസ് രാത്രിയിലെ സ്തോത്രകാഴ്‌ച തക്കല സീറോ മലബാർ രൂപതയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് സീറോ മലബാർ ചാപ്ലിൻ ഫാ . സജി തോട്ടത്തിൽ അറിയിച്ചു .

ദുരന്തത്തിൽ ജീവനും സ്വത്തും , കുടുംബവും സർവ്വതും നഷ്ടപെട്ട പ്രിയ സഹോദരങ്ങളോടൊന്നു ചേർന്ന് ക്രിസ്മസ് ആഘോഷിക്കുവാൻ എല്ലാവരും തായ്യാറാകണമെന്നും ഉദാരമായി സഹകരിക്കണമെന്നും ഫാ. സജി തോട്ടത്തിൽ അറിയിച്ചു