Latest News

റെക്സം രൂപതയിൽ കേരള കമ്മ്യൂ ണിറ്റിയുടെ ആഹോ ഷമായ ക്രിസ്തുമ സ് പുതുവത്സര ആ ഹോഷം ഡിസെമ്പർ 30 ശനിയാഴ്ച ഹാർഡൻ ചർച്ചിൽ

2017-12-24 04:08:38am | ബെന്നി മേച്ചേരിമണ്ണിൽ

റെക്സം രൂപതയിലെ സേക്രട്ട് ഹാർട്ട് ചർച് ഹവാർഡനിൽ  കേരളാ കമ്മ്യൂണിറ്റി സംയുക്തമായ്ആഹോഷമായ  ക്രിസ്മസ് മലയാളം പാട്ടുകുർബാനയും പുതുവർഷ ആഹോഷവും ഡിസംബർ  മാസം  30 - തിയതി ശനിയാഴ്ച  മൂന്നുമണിക്ക് ജപമാല പ്രാർത്ഥനയോടെ ആരംഭിക്കുന്നു 

     ശനിയാഴ്ച 3 .30 നു നടക്കുന്ന ആഹോഷമായ പാട്ടുകുർബാനക്കു റെക്സം രൂപതാ കോർഡിനേറ്റർ ഫാദർ റോയ് കോട്ടക്കുപുറം മുഖ്യ കാർമ്മികനാകുന്നതും രൂപതയിലുള്ള മറ്റു വൈദികർ സഹകാർമ്മികർ ആകുന്നതും ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകുന്നതുമാണ് .കുർബാന മദ്ധ്യേ രൂപതയിലുള്ള കുട്ടികൾക്ക് കാഴ്ച വൈപ്പിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ് .
    
       ആഹോഷമായ മലയാളം പാട്ടുകുർബാനയിലും മറ്റു പ്രാത്ഥന ശുസ്രൂഷകളിൽ രൂപതയിലുള്ള മറ്റു കുർബാന സെന്റർ കളിൽ നിന്നും അയൽ ഇടവകളിൽ നിന്നും വിശുവാസികൾ എത്തിച്ചേരുന്നതാണ് .കുർബാനക്ക് ശേഷം ക്രിസ്റ്മസ് കേക്ക് മുറിക്കൽ കേക്ക്   വൈൻ വിതരണവും തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ് .

ആഹോഷമായ ക്രിസ്മസ്  പാട്ടുകുർബാനയിലും പുതുവത്സര പ്രാർത്ഥനകളിലും പങ്കു ചേർന്ന്  പുൽക്കൂട്ടിൽ  പിറന്ന ഉണ്ണി യേശുവിന്റെ അനുഗ്രഹം പ്രാപിക്കുവാനും ശാന്തിയും സമാധാനവും നിറഞ്ഞ ഒരുപുതു വത്സരത്തെ പ്രാർത്ഥനാ പൂർവം വരവേൽക്കുവാൻ  റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശുവാസികളെയും സ്നേഹത്തോടെ  സേക്രട്ട് ഹാർട്ട്  ചർച് ഹാർഡനിലേക്കു  സ്നേഹത്തോടെ സ്വാഗതം  ചെയ്യുന്നു.       

 
ഫാദർ റോയ് കോട്ടയ്ക്ക് പുറം Sdv -  07763756881. 
 
പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് - SACRED HEART CHURCH , HAWARDEN _ CH53D